ജിദ്ദ|കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ബുധനാഴ്ച സഊദി അറേബ്യയിലെത്തി.26 വർഷത്തിനിടെ കനേഡിയൻ പ്രധാനമന്ത്രിയുടെ രാജ്യത്തേക്കുള്ള പ്രഥമ സന്ദർശനത്തിന് വൻ പ്രാധാന്യമാണ് നൽകുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ക്ഷണപ്രകാരമാണ് സന്ദർശനം.വ്യാഴാഴ്ച സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി സഊദി അറേബ്യ-കാനഡ നിക്ഷേപ ഫോറത്തെ അഭിസംബോധന ചെയ്യുകയും വിവിധ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്യും. തന്ത്രപ്രധാനമായ രാജ്യവുമായി സാമ്പത്തിക പങ്കാളിത്തം തേടുന്നതിന്റെ ഭാഗമായാണ് മാർക്ക് കാർണി സഊദിയിലെത്തിയതെന്ന് കാനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.മക്ക പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദാൻ, കാനഡയിലെ സഊദി അംബാസഡർ അമൽ അൽ-മൊഅല്ലിമി, കനേഡിയൻ അംബാസഡർ ജീൻ-ഫിലിപ്പ് ലിന്റോ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.Content Highlights: Canadian Prime Minister Mark Carney arrived in Saudi Arabia on an official visit following an invitation from Crown Prince Mohammed bin Salman. This marks the first historic visit by a Canadian Prime Minister to the Kingdom in twenty-six years. He will address the Canada-Saudi Investment Forum to deepen bilateral economic partnerships.