മണ്ണിടിച്ചിലുണ്ടായ വയനാട് കള്ളാടിയിലെ ദുരന്ത മേഖലയിൽ നിന്ന് ഇന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ആറായി. കാണാതായവരിൽ ഇനി രണ്ട് പേരെയാണ് കണ്ടെത്താനുള്ളത്. ഇവർക്കായി നാല് സോണുകളിലായി തിരച്ചിൽ തുടരുകയാണ്.മീനാക്ഷി പുഴയ്ക്ക് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ജെസിബി മണ്ണ് മാറ്റുന്നതിനിടെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.Also Read: കള്ളാടി ദുരന്തം; ആവശ്യമായ പരിശോധനയും അന്വേഷണവും നടത്തണമെന്ന് ഗോവിന്ദൻ മാസ്റ്റർഅതേസമയം, ദുരന്തമേഖല ഇന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. ദുരന്തബാധിതർക്ക് അടിസ്ഥാനസൗകര്യം ഉറപ്പാക്കണമെന്ന് സന്ദർശനത്തിന് ശേഷം പിണറായി വിജയൻ പറഞ്ഞു. ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് വസ്ത്രം മാറാനടക്കമുള്ള സൗകര്യങ്ങൾ ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഈ കാര്യങ്ങൾ ശ്രദ്ധിച്ച് സർക്കാർ ആവശ്യമായ നടപടി എടുക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാരിന് പൂർണപിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.The post കള്ളാടി ദുരന്തം; മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു appeared first on Kairali News | Kairali News Live.