സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Wait 5 sec.

കൊച്ചി | ഉസ്ബകിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ഥിനി സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സാവരിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായി അറിയിച്ചത്. പ്രതിയെ വെറുതെ വിടില്ലെന്ന് മന്ത്രി കുടുംബത്തിന് ഉറപ്പ് നല്‍കി.സാവരിയയെ കൊലപ്പെടുത്തിയ കേസില്‍ സഹപാഠിയും മലപ്പുറം സ്വദേശിയുമായ സദറുല്‍ അനം പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഒരേ ഹോസ്റ്റലില്‍ താമസിച്ചിരുന്ന സദറുല്‍ അനം സാവരിയയെ നിരന്തരം മര്‍ദിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം.മൃതദേഹത്തില്‍ മുറിവേല്‍ക്കാത്ത ഭാഗങ്ങളില്ലെന്നും ശരീരമാസകലം മുറിവുകളും ചതവുകളും ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ഉസ്ബകിസ്ഥാനിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിക്കുകയും മൃതദേഹത്തിന്റെ ചിത്രങ്ങള്‍ കാണിക്കുകയും ചെയ്തിരുന്നു. Content Highlights:A toddler died after losing consciousness due to anesthesia given for a wound stitch at Payyannur Baby Memorial Hospital. The child suffered a cardiac arrest and was later declared brain dead at a Kannur hospital. Police registered a case against the anesthesia doctor following negligence complaints.