വിംബിൾഡൺ: ജോക്കോവിച്ചിനെ സെമിയിൽ തകർത്ത് സിന്നർ; ഫൈനലിൽ എതിരാളിസ്വെരേവ്

Wait 5 sec.

തന്റെ ഇഷ്ട വേദിയിൽ 25ആം ഗ്രാൻഡ്സ്ലാം കിരീടം നേടാം എന്ന ഇതിഹാസതാരം നൊവാക് ജോക്കോവിച്ചിന്റെ സ്വപ്നങ്ങൾക്ക് അന്ത്യം കുറിച്ച് ജാനിക് സിന്നർ. ഇന്ന് നടന്ന വിംബിൾഡൺ പുരുഷവിഭാഗം സിംഗിൾസ് സെമിഫൈനലിൽ നേരിട്ടുള്ള സെറ്റുകളിൽ 6-4, 6-4, 6-4 എന്ന സ്കോറിന് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി സിന്നർ വിംബിൾഡൺ ഫൈനലിൽ എത്തി. നേരത്തെ ഇക്കഴിഞ്ഞ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിയിൽ സെർബിയൻ താരത്തോട് ഏറ്റ തോൽവിക്ക് ഇതോടെ താരം പകരം വീട്ടി.ജർമ്മൻ താരം ആർതർ ഫെറിയെ 7-6 (0), 6-2, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയ ഫ്രഞ്ച് ഓപ്പൺ ജേതാവ് അലക്സാണ്ടർ സ്വെരേവിനെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സിന്നർ നേരിടും.to be updated…The post വിംബിൾഡൺ: ജോക്കോവിച്ചിനെ സെമിയിൽ തകർത്ത് സിന്നർ; ഫൈനലിൽ എതിരാളി സ്വെരേവ് appeared first on Kairali News | Kairali News Live.