അമ്മയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ നിയമവിദ്യാർഥിനിയായ മകൾ പിടിയിൽ. ജയ്പൂർ കോടതിയിലെ ക്ലർക്കായിരുന്ന നീരജ് ശർമ ആണ് കൊല്ലപ്പെട്ടത്. മകൾ ആയുഷി ആണ് പിടിയിലായത്. അവസാനവർഷ എൽഎൽബി വിദ്യാർത്ഥിനിയാണ് ആയുഷി. അമ്മയുടെ ജോലിയും സ്വത്തും കൈക്കലാക്കാനുമായിരുന്നു കൊലപാതകം.ഇക്കഴിഞ്ഞ ജൂലായ് 3നാണ് എസ്‌യുവി കാർ ഇടിച്ച് നീരജ് ശർമ മരിച്ചത്. പിന്നാലെയാണ് അമ്മയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് മകൾ പിടിയിലായത്. സ്വന്തം കസിൻ സഹോദരനും കാമുകനുമായ ബൽറാമിന്റെ സഹായത്തോടെ ഏഴ് ലക്ഷം രൂപയ്ക്കാണ് ആയുഷി അമ്മയെ വകവരുത്താൻ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത്.ALSO READ: പ്രതീക്ഷിച്ചത് മട്ടൻ പക്ഷേ കിട്ടിയതോ ചിക്കൻ; ബിഹാറിലെ വിവാഹ സൽക്കാരം കൂട്ടത്തല്ലായിജൂലൈ 3-ന് മകനെ കോച്ചിംഗ് സെന്ററിലാക്കി മടങ്ങുകയായിരുന്ന നീരജ് ശർമ്മയെ വാടകക്കൊലയാളികൾ സ്കോർപിയോ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. കേവലം ഒരു റോഡപകടമായി ചിത്രീകരിക്കാൻ ശ്രമിച്ച ഈ കേസിൽ അഞ്ചോളം വാടകക്കൊലയാളികളെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.ബൽറാമിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നീരജിന്റെ മരണത്തിൽ ബൽറാമിന്റെ പിതാവ് മോഹനും പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവർ ചേർന്ന് കുടുംബസ്വത്തുക്കൾ വീതിച്ചെടുക്കാമെന്നാണ് തീരുമാനിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. ബൽറാമുമായി ആയുഷി പ്രണയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുമ്പ് അമ്മയെ ആക്രമിച്ച ആയുഷി, പിന്നീട് ബൽറാമിനും അയാളുടെ പിതാവിനുമൊപ്പമാണ് താമസിച്ചിരുന്നത്.The post ജോലിയ്ക്കും സ്വത്തിനുമായി ക്വട്ടേഷൻ കൊടുത്ത് അമ്മയെ കൊന്നു; ജയ്പൂരിൽ നിയമവിദ്യാർഥിനിയായ മകൾ പിടിയിൽ appeared first on Kairali News | Kairali News Live.