കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണുള്ള താരലേലം പൂർത്തിയായി. ആലപ്പി റിപ്പിൾസ് 11.80 ലക്ഷം രൂപയ്ക്കാണ് സിബിൻ ഗിരീഷിനെ സ്വന്തമാക്കിയത്. ഇതോടെ ലേലത്തിലെ വിലകൂടിയ താരമായി സിബിൻ ഗിരീഷ് മാറി. കൃഷ്ണദേവനും സച്ചിൻ ബേബിയുമാണ് കൂടുതൽ തുക നേടിയ മറ്റ് താരങ്ങൾ. കൃഷ്ണദേവനെ 11.20 ലക്ഷത്തിന് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് സ്വന്തമാക്കിയപ്പോൾ സച്ചിൻ ബേബിയെ പത്ത് ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിൾസും ടീമിലെത്തിച്ചു.also read:വില 43,000 രൂപ; ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്ന മൈതാനത്തെ പുല്ലും വിറ്റ് കാശാക്കാൻ ഫിഫ18 താരങ്ങളെ വിവിധ ടീമുകൾ നേരത്തെ തന്നെ നിലനി‍ർത്തിയിരുന്നു. ശേഷിക്കുന്ന 89 പേരെയാണ് വിവിധ ടീമുകൾ ലേലത്തിലൂടെ സ്വന്തമാക്കിയത്. ഐപിഎൽ താരം കെ എം ആസിഫിനെ 4.80 ലക്ഷത്തിനു ട്രിവാൻഡ്രം റോയൽസ് സ്വന്തമാക്കിയെങ്കിലും റൈറ്റ് ടു മാച്ച് ഉപയോഗിച്ച് കൊച്ചി ബ്ലു ടൈഗേഴ്സ് ആസിഫിനെ തിരിച്ചു ടീമിൽ എത്തിച്ചു. ഓൾ റൗണ്ടർ അൽഫി ഫ്രാൻസിസ് ജോണിനെ 1.50 ലക്ഷത്തിനു കൊച്ചി ബ്ലൂ ടൈഗർസ് സ്വന്തമാക്കി.വിക്കറ്റ് കീപ്പർ സച്ചിൻ സുരേഷിനെ 1.90 ലക്ഷത്തിന് കൊച്ചി സ്വന്തമാക്കി.ഓൾ റൗണ്ടർ ജെറിൻ പി എസിനെ 2.30 ലക്ഷത്തിന് കൊച്ചി സ്വന്തമാക്കി.അക്ഷയ് മനോഹർ 4.80 ലക്ഷത്തിന് ട്രിവാൻഡ്രം റോയൽസിലെത്തി.എം എസ് അഖിൽ 3.80 ലക്ഷം രൂപയ്ക്ക് തൃശ്ശൂർ ടൈറ്റൻസും സ്വന്തമാക്കി.The post സിബിൻ ഗിരീഷിനെ ആലപ്പി റിപ്പിൾസ് സ്വന്തമാക്കിയത് 11.80 ലക്ഷം രൂപയ്ക്ക്; കെസിഎൽ താരലേലം പൂർത്തിയായി appeared first on Kairali News | Kairali News Live.