ജാപ്പനീസ് വിസ വെറും 500 രൂപയ്ക്ക്; ഇത് ഇന്ത്യക്കാർക്ക് മാത്രം

Wait 5 sec.

ജപ്പാനിലേക്ക് ഒരു യാത്ര, പലരുടെയും ബക്കറ്റ് ലിസ്റ്റിലുള്ള കാര്യം തന്നെയാവാം ഇത്. എന്നാൽ ആ സ്വപ്നത്തിൽ നിന്നും ആളുകളെ പിൻവലിക്കുന്നത് യാത്രാ-വിസാ ചെലവുകൾ തന്നെയാവാം. എന്നാൽ ആ പേടി ഇനി വേണ്ട, ഇന്ത്യയിലെ ജപ്പാൻ എംബസി പ്രകാരം, ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ സിംഗിൾ-എൻട്രി, മൾട്ടിപ്പിൾ-എൻട്രി വിസകൾക്ക് ₹500 മാത്രം അടച്ചാൽ മതിയാകും. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് ആണ് ഈ സുവ‌ർണാവസരം ഉണ്ടായിരിക്കുന്നത്.ജപ്പാൻ അടുത്തിടെ നിരവധി രാജ്യങ്ങൾക്കുള്ള വിസ ഫീസ് വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യയെ ഇതിൽ നിന്നും ഒഴിവാക്കുകയായിരുന്നു. ഇന്ത്യക്കാർക്കുള്ള വിസ ഫീസിലെ കിഴിവ് അതേപടി തുടരുമെന്ന് ജാപ്പനീസ് സർക്കാർ വ്യക്തമാക്കി. എങ്കിലും ഇതിനായി ഒരു VFS അല്ലെങ്കിൽ സർവീസ് ചാർജ് ഇടാക്കാൻ സാധ്യതയുണ്ട്. പുതിയ ആഗോള ഫീസ് ഘടന പ്രകാരം, മിക്ക വിദേശ പൗരന്മാരും ഇപ്പോൾ ഗണ്യമായി ഉയർന്ന വിസ നിരക്കുകൾ നൽകേണ്ടിവരുന്നു.ALSO READ: നിരോധിച്ച 2000 രൂപയുടെ നോട്ടുകൾ ഇപ്പോഴും കൈവശമുണ്ടോ? മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യജപ്പാനിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ അംഗീകൃത VFS കേന്ദ്രങ്ങൾ വഴിയാണ് വിസ അപേക്ഷകൾ സമർപ്പിക്കേണ്ടത്. അത് എങ്ങനെയെന്ന് നോക്കാം.വിസ അപേക്ഷാ ഫോം പൂരിപ്പിക്കുക. പാസ്പോർട്ട്, ഫോട്ടോ, മറ്റ് ആവശ്യമായ രേഖകൾ ഉൾപ്പെടുത്തുക.കുറഞ്ഞത് 6 മാസത്തെ സാധുതയുള്ള പാസ്പോർട്ട്, പൂരിപ്പിച്ച വിസ അപേക്ഷാ ഫോം,പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഫ്‌ളൈറ്റ് ടിക്കറ്റുകളും ഹോട്ടൽ ബുക്കിംഗും, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, വരുമാന തെളിവ് എന്നീ രേഖകളാണ് പ്രധാനം.ഫോമിൽ ഫ്‌ളൈറ്റ്, ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ നൽകുക.ബാങ്ക് സ്റ്റേറ്റ്മെന്റും പൂർണ്ണമായ യാത്രാ പദ്ധതിയും സമർപ്പിക്കുക.അപേക്ഷ അടുത്തുള്ള VFS സെന്ററിലോ ഔദ്യോഗിക വിസ അപേക്ഷാ കേന്ദ്രത്തിലോ സമർപ്പിക്കുക. അവർ രേഖകൾ പരിശോധിച്ച ശേഷം ദിവസങ്ങൾക്കകം വിസ നൽകും.ഇന്ത്യൻ രൂപയിൽ പണം, പിഓഎസ് അല്ലെങ്കിൽ യുപിഐ വഴി ഫീസ് അടയ്ക്കാനുള്ള സൗകര്യവും തുടരും.The post ജാപ്പനീസ് വിസ വെറും 500 രൂപയ്ക്ക്; ഇത് ഇന്ത്യക്കാർക്ക് മാത്രം appeared first on Kairali News | Kairali News Live.