കോഴിക്കോട് പേരാമ്പ്ര ചാലിക്കരയിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ചാലിക്കര സ്വദേശി കുഞ്ഞിക്കണ്ണൻ എന്നയാളുടെ വീടിനു താഴെ സമീപവാസികൾ അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടെ പ്രദേശത്ത് നിന്ന് കാണാതായ വയോധികന്റേതാണെന്നാണ് സംശയം. ഒറ്റയ്ക്ക് താമസിക്കുന്ന ഇദ്ദേഹത്തെ കുറച്ച് നാളുകളായി പുറത്ത് കാണാനില്ലെന്ന് നാട്ടുകാർ പറഞ്ഞു.also read:ജി സുധാകരന്റെ അധിക്ഷേപ പരാമർശങ്ങൾ; പുന്നപ്രയിൽ പ്രതിഷേധം സംഘടിപ്പിച്ച് സിപിഐഎംവിദേശത്തുള്ള ബന്ധു വിളിച്ചതറിയിച്ചത് പ്രകാരം സമീപവാസി വന്നു നോക്കിയപ്പോളാണ് അസ്ഥികൂടം കണ്ടത്. തലയോട്ടിയും എല്ലുകളും വേറിട്ട നിലയിലാണ്. സംഭവത്തിൽ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.ENGLISH SUMMARY : A human skeleton was found at Chalikkara in Perambra, Kozhikode. Neighbors discovered the skeleton near the house of a local resident named Kunjikannan around 12 noon today. Locals reported that the man, who lived alone, had not been seen outside for some time. A neighbor discovered the skeletal remains after a relative living abroad raised an alarm. The skull and bones were found separated. The Perambra police have initiated an investigation into the incident.The post തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിൽ; പേരാമ്പ്രയിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി appeared first on Kairali News | Kairali News Live.