കള്ളാടി ദുരന്തം: ഇതുവരെയുള്ള റിപ്പോർട്ട് വിലയിരുത്തി; അപകടത്തെക്കുറിച്ച് അന്വേഷിക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

Wait 5 sec.

കള്ളാടി മണ്ണിടിച്ചലിൽ ഇതുവരെയുയള്ള റിപ്പോർട്ട് വിലയിരുത്തിയെന്നും അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. നിർമാണ പ്രവർത്തി നടക്കുന്നതിന് തൊട്ടുമുകളിലായി മണ്ണിടിച്ചൽ ഉണ്ടായി കേന്ദ്രസർക്കാർ തുരങ്ക നിർമ്മാണത്തിനായി പാരസ്ഥിതിക അനുമതി നൽകിയപ്പോൾ നിർമ്മാണ കരാർ ഏറ്റെടുത്തവർ പാലിച്ചോ എന്നത് പരിശോധിക്കും.നിർമ്മാണ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ടെന്നും അദ്ദേ​ഹം പറഞ്ഞു.പരിശോധന പൂർത്തിയായ ശേഷം മാത്രമേ പ്രവൃത്തി പുനരാരംഭിക്കുകയുള്ളു. രണ്ടു തരത്തിലെ അന്വേഷണമാണ് ഇതിൽ നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം എത്തിക്കും.Also read: വേലി തന്നെ വിളവ് തിന്നു: മദ്യപിച്ച് വാഹനമോടിച്ച മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ; ഡാൻസാഫ് സംഘത്തിലെ ഉദ്യോ​ഗസ്ഥർവിഴിഞ്ഞം ഓഹരി എം എസ് സി ക്ക് കൈമാറണമെന്ന കത്ത് മന്ത്രിസഭ പരിശോധിച്ചിട്ടുണ്ട്. നിയമപരമായ കാര്യങ്ങൾ പരിശോധിച്ചു നിർദേശം നൽകാൻ തീരുമാനിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയെ ഇതിനായി ചുമതലപ്പെടുത്തി. കമ്മിറ്റിയുടെ റിപ്പോർട്ട് വീണ്ടും മന്ത്രിസഭ പരിശോധിച്ച് തീരുമാനമെടുക്കും. എന്നാൽ ഇപ്പോഴും അദാനിയേയും വിഷയത്തേയും ന്യായീകരിച്ചു തന്നെയാണ് ഇത്തവണയും വ ഡി സതീശൻ സംസാരിച്ചത്.The post കള്ളാടി ദുരന്തം: ഇതുവരെയുള്ള റിപ്പോർട്ട് വിലയിരുത്തി; അപകടത്തെക്കുറിച്ച് അന്വേഷിക്കും: മുഖ്യമന്ത്രി വി ഡി സതീശൻ appeared first on Kairali News | Kairali News Live.