പത്തനംതിട്ട | ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തൂഫാന്‍ ഓപറേഷന്‍ ശക്തമായി മുന്നേറിക്കൊണ്ടിരിക്കേ, പത്തനംതിട്ടയില്‍ മദ്യപിച്ച് പോലീസ് ജീപ്പ് ഓടിച്ച ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ജില്ലാ പോലീസ് മേധാവി നേരിട്ട് നിയന്ത്രിക്കുന്ന ലഹരി വേട്ട സംഘമായ ഡാന്‍സാഫിലെ മൂന്ന് പോലീസുകാര്‍ക്കെതിരെയാണ് നടപടി. സുമന്‍, പ്രിയേഷ്, രാഹുല്‍ എന്നീ മൂന്ന് സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെടുത്തത്.ഇന്നലെ വൈകിട്ട് ആറോടെ പത്തനംതിട്ട എസ് പി ഓഫീസിന് സമീപത്തായിരുന്നു സംഭവം. തൂഫാന്‍ ഓപറേഷന് നാണക്കേടുണ്ടാക്കി എന്ന് വിലയിരുത്തിയാണ് നടപടി പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്.മദ്യപിച്ച പോലീസുകാരന്‍ ഓടിച്ച വാഹനം തന്റേതടക്കമുള്ള വാഹനങ്ങളില്‍ ഇടിക്കാന്‍ പോയെന്നും തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവക്കുകയായിരുന്നുവെന്നും പ്രദേശത്തെ ഒരു ഓട്ടോ ഡ്രൈവര്‍ പറയുന്നു. മദ്യപിച്ച് ലക്കുകെട്ട പോലീസുകാരന്‍ ഡ്രൈവര്‍ സീറ്റില്‍ കിടന്നാണ് ജീപ്പ് ഓടിച്ചതെന്നും ആരോപണമുണ്ട്. ആളുകള്‍ കൂടി ചോദ്യം ചെയ്തപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.Content Highlights:Two DANSAF officers have been suspended following an incident of drunk driving a police jeep. The department initiated strict disciplinary action after the misconduct was reported. Higher authorities confirmed the suspension to maintain force discipline and public trust.