കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പരസ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതിന് കേന്ദ്രം അയച്ച നോട്ടീസിൽ വിശദീകരണവുമായി മെറ്റ. ഇത്തരം ഒരു ആരോപണം തികച്ചും തെറ്റാണെന്നായിരുന്നു മെറ്റയുടെ പ്രതികരണം. ബോധപൂർവ്വം ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് മെറ്റ വ്യക്തമാക്കി.ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച 1.6 ലക്ഷം അക്കൗണ്ടുകൾ 2025 ൽ നീക്കം ചെയ്തതായും മെറ്റ അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയായിരുന്നു മെറ്റ ഇത്തരം അക്കൗണ്ടുകൾ കണ്ടെത്തി നീക്കം ചെയ്തത്. കുട്ടികൾക്കെതിരായ ഇത്തരം അതിക്രമങ്ങൾ തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മെറ്റ കൂട്ടിച്ചേർത്തു.Also Read: ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിന്റെ പേരിൽ വ്യാജപരസ്യങ്ങൾ; കരുതിയിരുന്നില്ലെങ്കിൽ കാശ് പോകുംകുട്ടികൾക്കെതിരായി ലൈംഗിക ഉള്ളടക്കമുള്ള പരസ്യങ്ങൾ മെറ്റയിൽ പ്രത്യക്ഷപ്പെടുന്നതായി ബിബിസിയാണ് റിപ്പോർട്ട് ചെയ്തത്. ഇതിനു പിന്നാലെയാണ് കേന്ദ്രം മെറ്റയ്ക്ക് നോട്ടീസ് അയച്ചത്. തുടർന്ന് പുതിയ ബ്ലോഗ് പോസ്റ്റിലൂടെ മെറ്റ ഇതിനു വിശദീകരണം നൽകുകയായിരുന്നു. വാട്സ്ആപ്പ് യൂസർനെയിമുമായും ബന്ധപ്പെട്ട് മെറ്റയ്ക്ക് കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു.The post കുട്ടികൾക്കെതിരായ ലൈംഗിക ഉള്ളടക്കം; ബോധപൂർവ്വം ഇത്തരം പരസ്യങ്ങൾ പ്രചരിപ്പിക്കാൻ അനുമതി നൽകിയില്ലെന്ന് മെറ്റ appeared first on Kairali News | Kairali News Live.