ആഗോള വ്യോമയാത്രാ മേഖലയിലെ മാതൃകാ നഗരമെന്ന സ്ഥാനം കൂടുതൽ ശക്തമാക്കി ദുബായ്

Wait 5 sec.

കൃത്രിമ ബുദ്ധിയും ബയോമെട്രിക് സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി സ്മാർട്ട് യാത്രാസംവിധാനങ്ങളിൽ ആഗോള വ്യോമയാത്രാ മേഖലയിലെ മാതൃകാ നഗരമെന്ന സ്ഥാനം കൂടുതൽ ശക്തമാക്കി ദുബായ്. 2026-ലെ ആദ്യ ആറുമാസത്തിനിടെ സ്മാർട്ട് ഇമിഗ്രേഷൻ നടപടികളിൽ വൻ കുതിപ്പാണ് ഉണ്ടായത്. 2026 തുടക്കം മുതൽ ജൂൺ മാസം വരെ 94,64,057 യാത്രക്കാരാണ് സ്മാർട്ട് ഇമിഗ്രേഷൻ നടപടികൾ പൂർത്തീകരിച്ച് യാത്ര ചെയ്തത്. ദുബായുടെ സംയോജിത സ്മാർട്ട് ട്രാവൽ ഇക്കോസിസ്റ്റം ഉപയോഗിച്ച് വിമാനത്താവളങ്ങളിലെ കുടിയേറ്റ നടപടികൾ അതിവേഗത്തിലും തടസ്സരഹിതമായും പൂർത്തിയാക്കിയതെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു.യാത്രക്കാരിൽ 90,24,736 പേർ സ്മാർട്ട് ഗേറ്റുകളിലൂടെയും 4,39,321 പേർ ഏറ്റവും നൂതനമായ ‘ട്രാവൽ വിതൗട്ട് ബോർഡേഴ്സ് – റെഡ് കാർപെറ്റ്’ സേവനത്തിലൂടെയുമാണ് യാത്ര പൂർത്തിയാക്കിയതെന്നും ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലും നടപടിക്രമങ്ങളുടെ വേഗതയും സുരക്ഷയും ഒരുപോലെ ഉറപ്പാക്കാൻ കഴിഞ്ഞത് ദുബായുടെ സാങ്കേതിക മികവിന്റെ തെളിവാണെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി. ദുബായുടെ ഏറ്റവും ആധുനിക അതിർത്തി പരിശോധനാ സംവിധാനമായ ‘റെഡ് കാർപെറ്റ്’ സേവനം, അർഹരായ യാത്രക്കാർക്ക് യാത്രാരേഖകൾ കൈമാറുകയോ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപഴകുകയോ ചെയ്യാതെ പ്രത്യേക പാതയിലൂടെ നടന്ന് കടന്നുപോകുന്നതിലൂടെ തന്നെ കുടിയേറ്റ നടപടികൾ പൂർത്തിയാക്കാൻ അവസരമൊരുക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ബയോമെട്രിക് മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും സംയോജിപ്പിച്ച ഈ സംവിധാനം ഇമിഗ്രേഷൻ നടപടികൾക്കെടുക്കുന്ന ശരാശരി സമയം 12.5 സെക്കൻഡിൽ നിന്ന് 3.4 സെക്കൻഡായി കുറച്ചു. ഇതിലൂടെ 60 ശതമാനം സമയലാഭം കൈവരിച്ചതായി ജിഡിആർഎഫ്എ അറിയിച്ചു.Also read: സൗദി ത്വാഇഫിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചുഒരേസമയം 10 യാത്രക്കാരെ വരെ പ്രോസസ് ചെയ്യാൻ കഴിയുന്ന ഈ സംവിധാനം പൂർണമായും പേപ്പർരഹിതവും സ്പർശനരഹിതവും ആണ്. ദുബായ് വിമാനത്താവളങ്ങളിലെ അതിർത്തി നിയന്ത്രണത്തിന്റെ പ്രധാന സംവിധാനമായി സ്മാർട്ട് ഗേറ്റുകൾ തുടരുകയാണ്. ബയോമെട്രിക് തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പരമ്പരാഗത മാനുവൽ പരിശോധനകൾ ഒഴിവാക്കി ഏതാനും നിമിഷങ്ങൾക്കുള്ളിൽ യാത്രക്കാരെ ക്ലിയർ ചെയ്യാൻ സ്മാർട്ട് ഗേറ്റുകൾക്ക് സാധിക്കുന്നു. ഇതിലൂടെ വിമാനത്താവളങ്ങളിലെ തിരക്ക് കുറയുകയും യാത്രക്കാരുടെ കാത്തിരിപ്പ് സമയം ഗണ്യമായി ചുരുങ്ങുകയും ചെയ്യുന്നു.ലോകത്ത് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ മുൻനിരയിലുള്ള ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിലും സുരക്ഷ, കൃത്യത, യാത്രക്കാരുടെ ഒഴുക്ക് എന്നിവ മെച്ചപ്പെടുത്തുന്നതിലും ഈ സംയോജിത സംവിധാനം നിർണായക പങ്കുവഹിക്കുന്നതായി അധികൃതർ വ്യക്തമാക്കി. സ്മാർട്ട് ഗേറ്റും റെഡ് കാർപെറ്റ് സേവനവും ഉപയോഗിക്കാൻ അർഹതയുള്ള യാത്രക്കാർ യാത്രയ്ക്ക് മുമ്പ് മുൻകൂർ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ജിഡിആർഎഫ്എ നിർദേശിച്ചു.The post ആഗോള വ്യോമയാത്രാ മേഖലയിലെ മാതൃകാ നഗരമെന്ന സ്ഥാനം കൂടുതൽ ശക്തമാക്കി ദുബായ് appeared first on Kairali News | Kairali News Live.