വിഴിഞ്ഞം തുറമുഖം; ഓഹരി കൈമാറ്റം നടന്നിട്ടില്ല, എന്ത് തെറ്റാണ് സര്‍ക്കാര്‍ ചെയ്തതെന്ന് മുഖ്യമന്ത്രി

Wait 5 sec.

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിഷയത്തില്‍ എന്ത് തെറ്റാണ് സര്‍ക്കാര്‍ ചെയ്തതെന്ന് മാധ്യമങ്ങളോട് മുഖ്യമന്ത്രി വി ഡി സതീശന്‍. അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്ക് (എം എസ് സി) കൈമാറാനുള്ള നീക്കത്തില്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല. നിലവില്‍ ഓഹരി കൈമാറ്റം നടന്നിട്ടില്ലെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, വിഴിഞ്ഞം വിഷയത്തില്‍ ആരോപണമുന്നയിച്ചവര്‍ തലയില്‍ മുണ്ടിട്ട് പോയാല്‍ മതിയെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ പറഞ്ഞു.തുറമുഖത്തിന്റെ ഉടമസ്ഥാവകാശം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. കണ്‍സഷന്‍ അഗ്രിമെന്റ് പ്രകാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഓഹരികള്‍ കൈമാറാന്‍ പാടില്ലെന്ന് വ്യക്തമായ വ്യവസ്ഥയുണ്ട്. 25 ശതമാനത്തിലധികം ഓഹരികള്‍ കൈമാറുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അപ്രൂവല്‍ ആവശ്യമാണെന്ന് കരാറില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അനുമതിക്കായി കമ്പനി കത്ത് നല്‍കിയാല്‍ മാത്രമേ അത് സര്‍ക്കാര്‍ പരിശോധിക്കുകയുള്ളൂ.ഓഹരി കൈമാറ്റം നടന്നുവെന്നാണ് പല മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, അദാനി പോര്‍ട്ട്- എം എസ് സി ചര്‍ച്ചകള്‍ ഒരു വര്‍ഷമായി നടന്നു വരികയാണെന്നതാണ് യാഥാര്‍ഥ്യം. 2026 ജൂണ്‍ 5-ന് ദേശാഭിമാനി പത്രത്തില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കരാര്‍ വായിച്ചുപോലും നോക്കാതെയാണ് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ സംസാരിച്ചത്. കരാര്‍ പ്രകാരം ‘കോമണ്‍ യൂസര്‍ ഫസിലിറ്റി’ ഉറപ്പാക്കിയിട്ടുണ്ട്. ഒരാളുടെയും കുത്തക അനുവദിക്കില്ലെന്ന് കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓഹരി കൈമാറ്റത്തിന് അന്തിമ അനുമതി നല്‍കുന്നതിന് മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ഷിപ്പിങ് മന്ത്രാലയത്തിന്റെയും സുരക്ഷാ ക്ലിയറന്‍സ് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.Content Highlights:Chief Minister Pinarayi Vijayan clarified that no share transfer has taken place regarding the Vizhinjam Port project. He strongly defended the state government, questioning what wrongdoing it had committed in the process. The statement aims to clear the controversies surrounding the port’s management.