അടിസ്ഥാനരഹിതമായ കാരണങ്ങൾ പറഞ്ഞ് കേരള മാരിടൈം ബോർഡ് പിരിച്ചുവിട്ട യു.ഡി.എഫ് സർക്കാർ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും അദാനിമാരെ പരമാവധി സേവിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഐ.എൻ.എൽ.2019ൽ രൂപീകരിച്ച് 22 വരെ ഒരു പ്രവർത്തനവും നടക്കാതിരുന്ന ബോർഡിനെ ഭരണ നൈപുണി തെളിയിച്ച എൻ.എസ് പിള്ള ചെയർമാനായ ബോർഡ് നിലവിൽ വന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച സ്ഥാപനമായി മാറ്റിയെടുക്കുകയായിരുന്നു.കേരളത്തിലെ ചെറുകിട തുറമുഖങ്ങളുടെ നടത്തിപ്പിനും പരിപാലനത്തിനുമായി 2017ൽ രൂപീകൃതമായ ബോർഡിൻ്റെ ലക്ഷ്യം മികച്ച രീതിയിൽ പൂർത്തീകരിച്ച സമിതിയെയാണ് പിരിച്ചുവിടപ്പെട്ടിരിക്കുന്നത്. എന്നാൽ ബോർഡ് അതിൻ്റെ നിയമാനുസൃത ചുമതലകൾ നിർവഹിക്കുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തിയതും സാമ്പത്തിക അച്ചടക്കമില്ലായ്മയും ഭരണപരമായ പരാജയവും കണക്കിലെടുത്താണ് ബോർഡിനെ ‘അതിലംഘിക്കുവാൻ’ തീരുമാനിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോ: രത്തൻ യു ഖേൽക്കർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നത്.also read:സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസ്വിഴിഞ്ഞം പദ്ധതിയടക്കമുള്ള തുറമുഖ വികസനത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിന് നേതൃത്വം കൊടുത്ത ബോർഡിനെതിരെ ഉന്നയിച്ചആരോപണങ്ങൾ വസ്തുതാ വിരുദ്ധവും പച്ചക്കള്ളവുമാണ്. പിള്ളയുടെ നേതൃത്വത്തിലുള്ള ബോർഡ് ചുമതലയേൽക്കുന്നത് തന്നെ ആദ്യ ബോർഡ് കെടുകാര്യസ്ഥതയും നിഷ്ക്രിയത്വവും മൂലം ഒരിഞ്ച് മുന്നോട്ടു പോവാതെ മൂന്നുവർഷം പാഴാക്കിയ ചുറ്റുപാടിലാണ്. കൺട്രോളർ ആൻ്റ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിലെ മോശമായ പരാമർശം 2022 ന് മുമ്പുള്ള കാലഘട്ടത്തെക്കുറിച്ചായിരിക്കാം. നിലവിലെ ബോർഡ് ചാർജടുത്ത ശേഷം ഒരു സി.എജിയും മാരിടൈം ബോർഡിന്റെ കണക്ക് ഓഡിറ്റ് ചെയ്തിട്ടില്ല. കാരണം കേന്ദ്രസർക്കാർ പാസാക്കിയ നിയമമനുസരിച്ച് സി.എ.ജിക്ക് മാരിടൈം ബോർഡിന് ഓഡിറ്റ് ചെയ്യാൻ അനുമതിയും അധികാരവും ഇല്ല. വികസന സാധ്യതയില്ലാത്ത പോർട്ടുകളിൽ വൻ സുരക്ഷ ഏർപ്പെടുത്തി കോടികൾ പാഴാക്കുന്നത് ഒഴിവാക്കിയതാണ് വലിയ പാതകമായി ആരോപിക്കുന്നത്.കേരളത്തിലെ തുറമുഖങ്ങളിലും ധാതുലവണങ്ങളിലും കണ്ണുവെച്ച അദാനിമാരുടെ ഇംഗിങ്ങൾക്കൊത്ത് നീങ്ങുന്ന മുഖ്യമന്ത്രി വി.ഡി സതീശന് എല്ലാം തന്റെ കാൽചുവട്ടിൽ കൊണ്ടുവരികയാണ് ലക്ഷ്യം. അതിൻറെ ഭാഗമായാണ് മികച്ച പ്രവർത്തനം കാഴ്ചവച്ച നിലവിലെ ബോർഡിനേയും പിരിച്ചുവിട്ടതെന്നും ഇതിനെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ പറഞ്ഞു.The post ‘മാരിടൈം ബോർഡ് പിരിച്ചുവിട്ടത് അദാനി സേവ ലക്ഷ്യമിട്ട്’; യുഡിഎഫ് സർക്കാരിനെതിരെ ഐഎൻഎൽ appeared first on Kairali News | Kairali News Live.