നടൻ വിനായകനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിൽ കേസെടുത്ത് പൊലീസ്. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആലപ്പുഴയിൽ വച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ പൊലീസിന് കമ്മീഷൻ കേസ് എടുക്കാൻ കർശനമായി നിർദേശം നൽകിയതോടെയാണ് എഫ് ഐ ആർ ഇട്ടത്. മാവേലിക്കര പൊലീസ് ആണ് വിനായകന് എതിരെ കേസെടുത്തിരിക്കുന്നത്.also read:അയോധ്യ രാമക്ഷേത്ര കൊള്ള; തട്ടിയെടുത്ത പണം ഓഹരിവിപണിയിലും നിക്ഷേപിച്ചു, നിർണായക വിവരങ്ങൾ പുറത്ത്ബോംബെയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസ്. വിനായകനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ പ്രതികാരമായി നടൻ പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ചെന്നാണ് പരാതിയിലുള്ളത്. ഇതോടെ തനിക്കും മകൾക്കും മാനഹാനി സംഭവിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായെന്നു പരാതിക്കാരൻ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, മാനനഷ്ടം, വ്യക്തിത്വമോഷണം, സ്വകാര്യതയുടെ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്.ENGLISH SUMMARY : The police have registered a case against actor Vinayakan for outraging the modesty of a woman. The incident in question took place in July last year. An FIR was filed after the Child Rights Commission issued a strict directive to the police to register a case during a sitting held in Alappuzha. The Mavelikara police have registered the case against Vinayakan.The post സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസ് appeared first on Kairali News | Kairali News Live.