എൻജിനീയറിങ്ങ് വിത്ത് പൈത്തൺ’ – ഓൺലൈൻ പരിശീലനം

Wait 5 sec.

സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) ‘എൻജിനീയറിങ്ങ് വിത്ത് പൈത്തൺ’ എന്ന വിഷയത്തിൽ 30 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സർട്ടിഫിക്കേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. 2026 ജൂലൈ 20 മുതൽ ആഗസ്റ്റ് 6 വരെയാണ് പരിപാടി നടക്കുന്നത്.സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ട് പൈത്തൺ വൈദഗ്ധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. 15 പ്രവർത്തി ദിവസങ്ങളിലായി 30 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാമിന്റെ പരിശീലനം വൈകുന്നേരം 6 മുതൽ 8 മണി വരെയാണ്. വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും പ്രൊഫഷണലുകൾക്കും വേണ്ടിയാണ് ഈ പ്രോഗ്രാം രൂപകൽപന ചെയ്തിരിക്കുന്നത്.ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് പൈത്തണിൽ വൈദഗ്ധ്യം പകർന്ന് നൽകുന്നതിലുപരി അവരുടെ ഭാവി ഉദ്യമങ്ങൾക്കും തുടർച്ചയായ ഗവേഷണത്തിനും വേണ്ടിയുള്ള മാർഗനിർദ്ദേശം ഐസിഫോസിലെ വിദഗ്ധർ നൽകും. കൂടാതെ ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നവരുടെ  സംശയങ്ങൾക്ക് മറുപടി നൽകാൻ വിദഗ്ദ്ധരായ പരിശീലകരുടെ സേവനം എല്ലാ സമയത്തും ലഭ്യമായിരിക്കും.    രജിസ്‌ട്രേഷൻ ഫീ- 2,500 രൂപ. ഒരു ബാച്ചിൽ 50 പേർക്ക് പങ്കെടുക്കാവുന്നതാണ്. 2026 ജൂലൈ 18 വരെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in/event-details/226, +91 7356610110, +91 471 2413012 / 13 / 14, +91 9400225962.