പി.എസ്.സി ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘം നടത്തിയ ആക്രമണത്തെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാനും പ്രസിഡന്റ് വി. അനൂപും അപലപിച്ചു. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പങ്കെടുക്കുന്ന മത്സരപരീക്ഷകൾ ആസൂത്രണം ചെയ്യുകയും അവയുടെ നടത്തിപ്പിനാവശ്യമായ മുഴുവൻ സജ്ജീകരണങ്ങളും ഏകോപിപ്പിക്കുകയും ചെയ്യുന്ന കേരള പി.എസ്.സിയുടെ സംസ്ഥാന ആസ്ഥാനത്തേക്കാണ് ആക്രമണം നടന്നത്. ജീവനക്കാരെ ക്രൂരമായി മർദിക്കുകയും സ്ഥാപനത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത് അത്യന്തം പ്രതിഷേധാർഹമാണ്.ALSO READ:തിരുവല്ലത്ത് വാഹനാപകടം; രണ്ടുപേർക്ക് ദാരുണാന്ത്യംഒരു ഭരണഘടനാസ്ഥാപനമായ പി എസ് സി യ്ക്ക് നേരെ നടന്ന ഈ ആക്രമണം മുഖ്യമന്ത്രി വി ഡി സതീശൻ്റെ അറിവോടെയാണോ എന്ന് വ്യക്തമാക്കണം. കഴിഞ്ഞ ദിവസങ്ങളിലെ മന്ത്രിമാർ ഉൾപ്പടെയുള്ളവരുടെ പ്രസ്താവനകൾ ആക്രമണത്തിനുള്ള ആഹ്വാനങ്ങളാണ്. അധികാരത്തിൻ്റെ ഹുങ്കിൽ ഗുണ്ടാവിളയാട്ടമാണ് കോൺഗ്രസിൻ്റെ ലക്ഷ്യമെങ്കിൽ ശക്തമായ പ്രതിരോധമുയർത്തുമെന്നും ഡിവൈഎഫ്ഐ ഭാരവാഹികൾ അറിയിച്ചു.ENGLISH SUMMARY : DYFI Thiruvananthapuram District Secretary Dr. Shijukhan and President V. Anoop condemned the attack carried out by a criminal gang from the Youth Congress at the PSC headquarters. The attack targeted the state headquarters of the Kerala PSC, the institution responsible for planning competitive examinations attended by lakhs of job aspirants and coordinating all the arrangements necessary for their conduct.The post ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കണം; പി എസ് സി ആസ്ഥാനത്തെ യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘത്തിന്റെ ആക്രമണത്തിൽ പ്രതിഷേധിക്കാനൊരുങ്ങി ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.