‘റഫറിയും അധികൃതരും ബ്രസീലിനൊപ്പം’; അന്ന് തോറ്റപ്പോൾ മെസി പറഞ്ഞത് വീണ്ടും ചർച്ചയാകുന്നു

Wait 5 sec.

ലോകം ഇപ്പോൾ ഫുട്ബോൾ ആവേശത്തിലാണ്. 2026 ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ക്വാർട്ടർ ഫൈനൽ മത്സരങ്ങളും തുടങ്ങുകയായി. എന്നാൽ വിവാദങ്ങളും വാദപ്രതിവാദങ്ങളും മറുവശത്ത് തകൃതിയായി കൊഴുക്കുന്നുണ്ട്.അർജന്റീനയും ഈജിപ്തും തമ്മിലുള്ള മത്സരത്തിലെ റഫറിയിങ്ങിനെച്ചൊല്ലിയുള്ള വിവാദമാണ് ഏറ്റവും ഒടുവിലത്തേത്. മത്സരത്തിൽ പരാജയപ്പെട്ടുപോയ ഈജിപ്ത് താരങ്ങളും പരിശീലകൻ ഹൊസാം ഹസ്സനും മത്സരശേഷം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ടൂർണമെന്റ് നേരത്തേ നിശ്ചയിച്ചുറപ്പിച്ചതാണെന്നും എല്ലാം പണത്തിന്റെ കളിയാണെന്നും ഇവർ ആരോപിച്ചു. അർജന്റീന എത്ര ഫൗൾ ചെയ്താലും അത് റഫറി കാണില്ലെന്നും അവരുടെ വിജയം നേരത്തെ തന്നെ തീരുമാനിച്ചുകഴിഞ്ഞതാണെന്നും കളിക്കാർ പ്രതികരിച്ചു.എന്നാൽ ഇതിനെതിരെ അർജന്റീന ഫാൻസും പ്രതിരോധം തീർക്കുന്നുണ്ട്. ഇതിനിടെ മെസിയുടെ സമാനമായ പഴയ ആരോപണങ്ങൾ വീണ്ടും തലപൊക്കുകയാണ്. 2019 കോപ്പ അമേരിക്കയിൽ തോറ്റ് പുറത്തായതിന് പിന്നാലെ മെസി റഫറിക്കും അധികൃതർക്കുമെതിരെ രം​ഗത്തെത്തിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്.സെമി ഫൈനലിൽ ബ്രസീലിനോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ ആയിരുന്നു മെസിയുടെ പ്രതികരണം. എതിരില്ലാത്ത രണ്ടുഗോളുകൾക്കായിരുന്നു അർജന്റീന പരാജയപ്പെട്ടത്. അർഹതപ്പെട്ട രണ്ട് പെനാൽറ്റികൾ നിഷേധിച്ചെന്ന് അന്ന് അർജന്റീന ആരോപിച്ചു.നിക്കോളസ് ഒട്ടാമെൻഡിയെ അർതറും അഗ്യൂറോയെ ആൽവ്സും വീഴ്ത്തിയിട്ടും പെനാൽട്ടി ലഭിച്ചില്ലെന്നായിരുന്നു ആരോപണം. റഫറി വാർ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയില്ലെന്നും ടീം ആരോപിച്ചു. അന്ന് മത്സരം നിയന്ത്രിച്ചിരുന്നത് റോഡി സാംബ്രാനോയാണ്. തുടർന്ന് ഗുരുതര ആരോപണങ്ങളുമായി മെസിയും രംഗത്തെത്തി. റഫറിയും അധികൃതരും ബ്രസീലിന്റെ ഭാഗത്തായിരുന്നുവെന്ന് പറഞ്ഞ മെസി തീരുമാനങ്ങൾ എല്ലാം അവർക്ക് അനുകൂലമായെന്നും കുറ്റപ്പെടുത്തിയിരുന്നു.ALSO READ: ലോകകിരീടത്തിലേക്ക് ഇനി മൂന്ന് കളിദൂരം; പുതിയ ചാംപ്യൻ ഉണ്ടാകുമോ?‘അഗ്യൂറോയെ വീഴ്ത്തിയതിന് പെനാൽറ്റി ലഭിച്ചില്ല. കോപ്പയിൽ ഫൗളുകൾ കണ്ടെത്താൻ വാർ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഈ മത്സരത്തിൽ വാർ വന്നേയില്ല. വാർ ആവശ്യം നിരസിക്കപ്പെട്ടു. അവരുടെ ഫൗളുകൾ റഫറി കണ്ടതേയില്ല. തീരുമാനങ്ങളും കാർഡുകളും ഞങ്ങൾക്കെതിരായി, മെസിയുടെ വാക്കുകൾ ഇങ്ങനെ. ഇതൊന്നും തോൽവിയിൽനിന്ന് രക്ഷപ്പെടാനുള്ളതല്ലെന്നും ‌ഇക്കാര്യങ്ങൾ പക്ഷേ അധികൃതർ വിശകലനം ചെയ്യണമെന്നും താരം കൂട്ടിച്ചേർത്തു.ഇപ്പോഴിതാ ഈ ലോകകപ്പിൽ അർജന്റീനയ്ക്കെതിരെയാണ് സമാനമായ ആരോപണങ്ങൾ ഉയരുന്നത്. അർജന്റീന – ഈജിപ്ത് മത്സരം നിയന്ത്രിച്ച റഫറി ഫ്രാങ്കോയിസ് ലെറ്റെക്‌സിയറിനാണ്. അർജന്റീനയേയും ലണയൽ മെസിയേയും ടൂർണമെന്റിൽ നിലനിർത്താൻ ഫിഫയും റഫറിമാരും ബോധപൂർവം ശ്രമിക്കുകയാണെന്നാണ് ഈജിപ്ത് കോച്ച് ഹൊസ്സം ഹസ്സൻ പറഞ്ഞത്. ഈ കളിക്കളത്തിൽ നീതിയില്ലെന്നും ടൂർണമെന്റിൽ ഇനിയുള്ള മത്സരങ്ങൾ താൻ കാണില്ലെന്നും ഹസ്സൻ പ്രഖ്യാപിച്ചിരുന്നു. മത്സരത്തിൽ തങ്ങൾ അർജന്റീനയേക്കാൾ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് പറഞ്ഞ അദ്ദേഹം തിരശ്ശീലയ്ക്ക് പിന്നിലെ ഇടപെടലുകളാണ് തങ്ങളെ തോൽപ്പിച്ചതെന്നും കൂട്ടിച്ചേർത്തു.The post ‘റഫറിയും അധികൃതരും ബ്രസീലിനൊപ്പം’; അന്ന് തോറ്റപ്പോൾ മെസി പറഞ്ഞത് വീണ്ടും ചർച്ചയാകുന്നു appeared first on Kairali News | Kairali News Live.