അയോധ്യ രാമക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. കൊള്ളയടിച്ച പണം ഓഹരി വിപണിയിലും നിക്ഷേപിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ക്ഷേത്രത്തിൽ നിന്ന് കൊള്ളയടിച്ച പണം പ്രതികൾ ബന്ധുക്കളുടെ അക്കൗണ്ടുകളിലും നിക്ഷേപിച്ചു. പ്രതികളുടെ ബന്ധുക്കളുടെ 30 ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്.also read:അദാനി ഗ്രൂപ്പിനെ സഹായിക്കാൻ കരുക്കൾ നീക്കുന്ന മുഖ്യമന്ത്രി; വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ അടിമുടി ദുരൂഹതഅതേസമയം, അയോധ്യ രാമക്ഷേത്ര കൊള്ളയുടെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഏപ്രിൽ 27 മുതൽ ജൂൺ 5 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികൾ എഴുപത് തവണ പണമടക്കം മോഷ്ടിക്കുന്നത് വ്യക്തമായിട്ടുണ്ട്. ഏപ്രിൽ 27ന് മുമ്പുള്ള ദൃശ്യങ്ങൾ വീണ്ടെടുക്കാൻ പ്രത്യേക അന്വേഷണ സംഘം നടപടികൾ ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റിൽ നിന്നും ചമ്പത് റായിയും അനിൽ മിശ്രയും രാജിവച്ചതിന് പിന്നാലെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ കൊള്ളയുമായി ബന്ധപ്പെട്ട് ഇപ്പോഴും കേന്ദ്ര സർക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇപ്പോഴും മൗനം തുടരുകയാണ്.The post അയോധ്യ രാമക്ഷേത്ര കൊള്ള; തട്ടിയെടുത്ത പണം ഓഹരിവിപണിയിലും നിക്ഷേപിച്ചു, നിർണായക വിവരങ്ങൾ പുറത്ത് appeared first on Kairali News | Kairali News Live.