വിഴിഞ്ഞത്തെ അദാനി ഓഹരി കൈമാറ്റത്തിൽ യുഡിഎഫ് സർക്കാർ നടപടികൾ അദാനി ഗ്രൂപ്പിനെ സഹായിക്കാൻ എന്ന ആരോപണം ശക്തമാകുന്നു. തൂത്തുക്കുടി തുറമുഖത്തിൽ ഓഹരിയുള്ള എം.എസ്.സി. കമ്പനിക്ക് വിഴിഞ്ഞം തുറമുഖത്തിൻ്റെ ഓഹരി വിറ്റതിൽ ഗുരുതര കരാർ ലംഘനം ഉണ്ടെന്നും ആക്ഷേപമുണ്ട്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കരാറിന്റെ 5, 9 പ്രകാരം 250 കിലോമീറ്റർ അടുത്തുള്ള തുറമുഖങ്ങളിൽ ഷെയർ ഉള്ള സ്ഥാപനങ്ങൾക്ക് വിഴിഞ്ഞം തുറമുഖത്തിന് ഷെയർ വിൽക്കാൻ പാടില്ല എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.തിരുവനന്തപുരത്തുനിന്ന് 185 കിലോമീറ്റർ മാത്രം അകലെയുള്ള തൂത്തുക്കുടി തുറമുഖത്തിന്റെ കണ്ടെയ്നർമിനൽ എം.എസ്.സി. കമ്പനി നടത്തുകയാണ്. തൂത്തുക്കുടിയിൽ ഷെയർ ഉള്ള എം.എസ്.സി. കമ്പനിക്ക് വിഴിഞ്ഞത്തെ 49% ഓഹരിയും വിൽക്കാനുള്ള തീരുമാനം വ്യക്തമായ കരാർ ലംഘനമാണ്. അതുമാത്രമല്ല, സർക്കാരിനെ അറിയിക്കാതെ ഓഹരി വിൽക്കാനുള്ള അദാനി കമ്പനിയുടെ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാരിന് നിയമനടപടി സ്വീകരിക്കാവുന്നതുമാണ്.ഓഹരി കമ്പോളത്തിൽ ലിസ്റ്റ് ചെയ്ത സ്ഥാപനം എന്ന നിലയിൽ അദാനി ഗ്രൂപ്പിനെതിരായ പരാതി കമ്പനി രജിസ്ട്രാർക്ക് നൽകാമെന്നുമിരിക്കെ യുഡിഎഫ് സർക്കാർ അത് ചെയ്തിട്ടില്ല. ഈ കാര്യത്തിൽ എന്ത് നിയമനടപടി സ്വീകരിക്കാമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമപദേശം തേടുകയും സർക്കാരിന് അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്യാവുന്നതാണ്. എന്നാൽ വി ഡി സതീശൻ സർക്കാർ അതിന് മുതിരാതെ ഒരു ഉദ്യോഗസ്ഥ സംവിധാനം രൂപപ്പെടുത്തുകയും നടപടികൾ നീട്ടി കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്.ALSO READ: ‘മുഖ്യമന്ത്രി പുകമറയിൽ നിൽക്കാൻ പാടില്ല’; വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ നടന്നത് ഗുരുതരമായ കരാർ ലംഘനമെന്ന് പി രാജീവ്തുറമുഖം, ധനകാര്യം, നിയമം എന്നി വകുപ്പുകൾ മുഖ്യമന്ത്രി വി ഡി സതീശൻ തന്നെയാണ് കൈവശം വെച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന വകുപ്പുകളും മുഖ്യമന്ത്രിയുടെ കൈവശമാണ്. എന്നിട്ടും വേണ്ട രീതിയിൽ വിഷയത്തിൽ ഇടപെടാനോ നിയമനടപടികൾ സ്വീകരിക്കാനോ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. അദാനി ഗ്രൂപ്പിനെ സഹായിക്കാനുള്ള നീക്കങ്ങൾ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് തന്നെ ഉണ്ടാകുന്നു എന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ് വി ഡി സതീശന്റെ നീക്കങ്ങൾ.The post അദാനി ഗ്രൂപ്പിനെ സഹായിക്കാൻ കരുക്കൾ നീക്കുന്ന മുഖ്യമന്ത്രി; വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ അടിമുടി ദുരൂഹത appeared first on Kairali News | Kairali News Live.