‘യുഡിഎഫ് സർക്കാരിന്റേത് അസാധാരണ നടപടി’; കേരള മാരിടൈം ബോർഡ് പിരിച്ചുവിട്ടത് പ്രതിഷേധാർഹമെന്ന് വി എൻ വാസവൻ

Wait 5 sec.

കേരള മാരിടൈം ബോർഡ് പിരിച്ചുവിട്ടത് പ്രതിഷേധാർഹമെന്ന് സിപിഐഎം നേതാവും മുൻമന്ത്രിയുമായ വി എൻ വാസവൻ. ബോർഡിന്റെ കാലാവധി പൂർത്തിയാകാൻ സമയം ബാക്കിനിൽക്കെയാണ് യുഡിഎഫ് സർക്കാർ ഈ അസാധാരണ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു. സർക്കാർ നടത്താൻ പോകുന്നത് കൊള്ളയ്ക്ക് ഉള്ള നീക്കമായി കാണണമെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു. ഇന്നുച്ചയ്ക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.കേന്ദ്ര നിയമപ്രകാരം മാരിടൈം ബോർഡിന് സി.എ.ജി ഓഡിറ്റ് ആവശ്യമില്ലെന്നും, അവർക്ക് സ്റ്റാറ്റ്യൂട്ടറി പവർ ഉള്ളതിനാൽ ഈ ഓഡിറ്റ് ബാധകമല്ലെന്നും അദ്ദേഹം വാദിക്കുന്നു. കഴിഞ്ഞ ഏഴ് വർഷത്തെ റിപ്പോർട്ടുകൾ ബോർഡ് സമർപ്പിച്ചു കഴിഞ്ഞതായും, അവസാന മൂന്ന് വർഷത്തെ റിപ്പോർട്ടുകൾ അടുത്ത ബോർഡ് മീറ്റിംഗിൽ സമർപ്പിക്കാൻ ഇരിക്കെയാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.also read:‘മുഖ്യമന്ത്രി പുകമറയിൽ നിൽക്കാൻ പാടില്ല’; വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ നടന്നത് ഗുരുതരമായ കരാർ ലംഘനമെന്ന് പി രാജീവ്‘മിഷൻ സമുദ്ര’ എന്ന ആശയത്തിന്റെ മറവിൽ കടൽ മേഖലയെ സ്വകാര്യ മേഖലയ്ക്ക് എഴുതിക്കൊടുക്കാനുള്ള നീക്കമാണെന്നും വി എൻ വാസവൻ വിമർശിച്ചു. വിഴിഞ്ഞം ഓഹരികളുടെ വിൽപ്പനയും, ബോർഡിൽ ബിജെപി പ്രതിനിധികളെയും മറ്റും ഉൾപ്പെടുത്തി കേന്ദ്രസഹായത്തോടെ സ്വകാര്യവൽക്കരണം തീവ്രമാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.കേരള മാരിടൈം ബോർഡിന്റെ പ്രാധാന്യം രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കേരള നിയമസഭ പാസാക്കിയ സുപ്രധാന നിയമത്തിലൂടെയാണ് കേരള മാരിടൈം ബോർഡ് നിലവിൽ വന്നത്. സമുദ്രവ്യാപാര മേഖല, പോർട്ടുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഈ ബോർഡിന്റെ കീഴിലാണ് വരുന്നത്. കേവലം ഒരു അഡ്വൈസറി ബോർഡ് എന്നതിലുപരി, നയപരമായ തീരുമാനങ്ങൾ എടുക്കാനും അത് ഗവൺമെന്റ് അനുമതിയോടെ നടപ്പിലാക്കാനും അധികാരമുള്ള ഒരു സ്റ്റാറ്റ്യൂട്ടറി ബോർഡാണിത്. ചെയർമാൻ ഉൾപ്പെടെ 12 അംഗങ്ങളാണ് ഈ ബോർഡിലുള്ളത്.The post ‘യുഡിഎഫ് സർക്കാരിന്റേത് അസാധാരണ നടപടി’; കേരള മാരിടൈം ബോർഡ് പിരിച്ചുവിട്ടത് പ്രതിഷേധാർഹമെന്ന് വി എൻ വാസവൻ appeared first on Kairali News | Kairali News Live.