നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോ​ഗി മരിച്ച സംഭവം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

Wait 5 sec.

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോ​ഗി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രം​ഗത്ത്. ആശുപത്രിക്കുമുന്നിൽ പ്രതിഷേധം തുടരുകയാണ്. സംഭവത്തിനുപിന്നാലെ ആശുപത്രിയിലെ സെക്യൂരിറ്റിയെ അന്വേഷണ വിധേയമായി മാറ്റിയിരിക്കുകയാണ്. രോ​ഗി മരിച്ചത് വൻ വിവാദമായതോടെ ആരോ​ഗ്യവകുപ്പ് റിപ്പോർട്ട് തേടിയിരിക്കുകയാണ്. അതേസമയം, ആശുപത്രിക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന രാജേഷ് (55) ആണ് മരിച്ചത്. ഇന്ന് രാത്രി 7മണിയോടെയാണ് സംഭവം. രോഗിയെ കൊണ്ടുവന്ന് ഡോക്ടറെ കാണിക്കാൻ ശ്രമിക്കുകയും ഹാർട്ട് അറ്റാക്കാണെന്ന് പറയുകയും ചെയ്തിട്ടും സെക്യൂരിറ്റി രോഗിയെ അകത്തേക്ക് കയറ്റി വിട്ടില്ല. അരമണിക്കൂറോളം കഴിഞ്ഞാണ് പരിശോധിക്കാൻ ഡോക്ടർ തയ്യാറായത്.also read:തെന്മല ഹെൽത്ത് സെന്ററിൽ പാലിയേറ്റീവ് നഴ്‌സിനെ ആക്രമിച്ചു; ഒരാൾ അറസ്റ്റിൽനെഞ്ചുവേദന അനുഭവപ്പെട്ട രോഗിയെ അയൽവാസി ഒരു ഓട്ടോയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇസിജി എടുക്കാനോ മറ്റു ചികിത്സകൾ നൽകാനോ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും കൂടെ വന്നായാൾ മാധ്യമങ്ങളോട് പറഞ്ഞു. രോഗിയുടെ വീടും ആശുപത്രിയും തമ്മിൽ അരക്കിലോമീറ്റർ അകലം മാത്രമേയുള്ളൂ.The post നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോ​ഗി മരിച്ച സംഭവം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.