റൊണാൾഡോ ഇഫക്റ്റ്? പോർച്ചുഗൽ പുറത്തായതിന് പിന്നാലെ ലോകകപ്പ് ടിക്കറ്റ് വിലയിൽ ഇടിവ്

Wait 5 sec.

ഫിഫ ലോകകപ്പ് 2026 ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ലോകകപ്പിൽ നിന്ന് ആതിഥേയരായ യുഎസ്എയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും പുറത്തായതിനെ തുടർന്ന് ടിക്കറ്റ് വിലയിൽ വൻ ഇടിവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ‌ഈ ആഴ്ച നോക്കൗട്ട് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് വിപണിയിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്.ടിക്ക്പിക്കിന്റെ കണക്കനുസരിച്ച്, വെള്ളിയാഴ്ച നടക്കുന്ന സ്പെയിനും ബെൽജിയവും തമ്മിലുള്ള ക്വാർട്ടർ ഫൈനലിന്റെ ഗെറ്റ്-ഇൻ വില ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഏകദേശം 2,950 ഡോളറിൽ നിന്ന് ഏകദേശം 1,200 ഡോളറായി കുറഞ്ഞു. യൂറോപ്യൻ ചാമ്പ്യന്മാരായ സ്‌പെയിനിനോട് പോർച്ചുഗൽ 1-0 നായിരുന്നു പരാജയപ്പെട്ടത്. ഇതോടെ റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നവും അവസാനിച്ചു. എന്നാൽ ഫുട്‌ബോളിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറുകളിൽ ഒരാൾ മത്സരത്തിൽ നിന്ന് പുറത്തായതോടെ ടിക്കറ്റ് വിലയും കുത്തനെ ഇടിഞ്ഞു. ടൂർണമെന്റിലെ ഏറ്റവും വലിയ ആഗോള ആകർഷണങ്ങളിലൊന്നായിരുന്നു റൊണാൾഡോയും അതുകൊണ്ടുതന്നെ പോർച്ചു​ഗലും.ALSO READ: ലോകകിരീടത്തിലേക്ക് ഇനി മൂന്ന് കളിദൂരം; പുതിയ ചാംപ്യൻ ഉണ്ടാകുമോ?സഹ-ആതിഥേയരായ യുണൈറ്റഡ് സ്റ്റേറ്റ്സും ക്വാർട്ടർ ഫൈനലിന് മുമ്പ് പുറത്തായി. റൗണ്ട് ഓഫ് പതിനാറിൽ ബെൽജിയത്തോട് 4-1 ന് ആയിരുന്നു പരാജയം. അമേരിക്കയുടെ പതനവും ടിക്കറ്റ് വിലയെ പ്രതികൂലമായി ബാധിച്ചു. അമേരിക്കയും പോർച്ചുഗലും പങ്കെടുക്കുന്ന ക്വാർട്ടർ ഫൈനൽ ടൂർണമെന്റിന്റെ ഏറ്റവും മികച്ച സാധ്യതകളിലൊന്നായി കണക്കാക്കപ്പെട്ടിരുന്നു. റൊണാൾഡോയുടെ സാന്നിധ്യം ടിക്കറ്റ് വില ഇനിയും വർധിപ്പിക്കുമെന്നും വിലയിരുത്തലുകൾ വന്നു. പക്ഷേ ഫലം മറ്റൊന്നായിരുന്നു.അതേസമയം ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിക്കുന്നതോടെ ഇനി ലോകകപ്പിൽ ശേഷിക്കുന്നത് 8 മത്സരങ്ങൾ മാത്രമാണ്. ഇന്ന് രാത്രി നടക്കുന്ന ഫ്രാൻസ്-മൊറോക്കോ മത്സരത്തോടെയാണ് ക്വർട്ടർ ഫൈനൽ പോരാട്ടങ്ങൾ ആരംഭിക്കുക.The post റൊണാൾഡോ ഇഫക്റ്റ്? പോർച്ചുഗൽ പുറത്തായതിന് പിന്നാലെ ലോകകപ്പ് ടിക്കറ്റ് വിലയിൽ ഇടിവ് appeared first on Kairali News | Kairali News Live.