മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ ആത്മീയ സമ്മേളനവും മമ്പുറം തങ്ങള്‍ ആണ്ട് നേര്‍ച്ചയും സംഘടിപ്പിച്ചു. മേപ്പാടി കള്ളാടിയില്‍ മണ്ണിടിച്ചില്‍ കാരണം ദുരിതത്തില്‍ അകപ്പെട്ടവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തി. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. മഴക്കാലമായതിനാല്‍ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും തോടുകളും പുഴകളുമൊക്കെ നിറഞ്ഞുകവിയുന്ന സാഹചര്യത്തില്‍ കുട്ടികളടക്കം എല്ലാവരുടെയും കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പെട്ടവര്‍ക്ക് വെള്ളിയാഴ്ച പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.പരിപാടിയില്‍ അനുസ്മരണ പ്രഭാഷണം, വിര്‍ദുല്ലത്വീഫ്, ഹദ്ദാദ്, മുള്‌രിയ്യ, സ്വലാത്തുന്നാരിയ, തഹ്‌ലീല്‍, പ്രാര്‍ഥന എന്നിവ നടന്നു. പരിപാടിക്ക് എത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തി. വിപുലമായ പന്തല്‍ സൗകര്യവും സ്ത്രീകള്‍ക്ക് പ്രത്യേക സജ്ജീകരണങ്ങളുമൊരുക്കിയിരുന്നു.സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി കരുവന്‍തിരുത്തി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, സമസ്ത കേന്ദ്രമുശാവറ അംഗങ്ങളായ പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, അബ്ദുല്ല അഹ്സനി ചെങ്ങാനി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, മൂസ ഫൈസി ആമപ്പൊയില്‍, അബ്ദുല്‍ ഗഫൂര്‍ സഖാഫി കൊളപ്പറമ്പ്, അബ്ദുന്നാസിര്‍ അഹ്സനി കരേക്കാട്, അബൂബക്കര്‍ അഹ്സനി പറപ്പൂര്‍ സംബന്ധിച്ചു.Content Highlights:A massive Swalath spiritual gathering was held in Kerala featuring special prayers for the victims of the Wayanad landslide. The event brought together thousands of believers who prayed for the souls of the deceased and the recovery of survivors. Leaders emphasized the importance of community support and ongoing rehabilitation efforts for the affected families.