തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തെ വിദേശ നിക്ഷേപത്തെ വിമര്‍ശിച്ച് തോമസ് ഐസക്. കടുത്ത നിബന്ധനകളുണ്ടായിട്ടും അതൊന്നും പാലിക്കാതെയാണ് തുറമുഖത്തിന്റെ ഓഹരി കൈമാറ്റം നടക്കുന്നതെന്ന് തോമസ് ഐസക് ആരോപിച്ചു. ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇത് ആരാണ് ആദ്യം അറിഞ്ഞത് എന്ന തര്‍ക്കമല്ല ഇവിടെ പ്രശ്‌നം.എക്കണോമിക്‌സ് ടൈംസ് ജൂണ്‍ ഒന്നിന് ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയിരുന്നു. തൊട്ടുപിന്നാലെ ദേശാഭിമാനിയും വാര്‍ത്ത നല്‍കി. പക്ഷേ, മെയ് 18ന് മുഖ്യമന്ത്രിയായ സതീശന്‍ ഇതൊന്നും അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. പുതിയ സി ഇ ഒ വരുമ്പോള്‍ മാത്രമേ വിവരം അറിയൂ എന്ന് പറയുന്നതില്‍ യാതൊരു അര്‍ഥവുമില്ലെന്നും ഇതിന് കൃത്യമായ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിഴിഞ്ഞം പോര്‍ട്ടിന് പ്രത്യേക ഓഹരി ഇല്ല. വിസില്‍ ഓഹരി സര്‍ക്കാരിന് ആണ്. അദാനിക്ക് നടത്തിപ്പവകാശമാണുള്ളത്. പോര്‍ട്ടിന്റെ ഓഹരി അല്ല കൈമാറുന്നത് എന്ന് മുഖ്യമന്ത്രി പറയുന്നത് എന്ത് അര്‍ഥത്തിലാണെന്നും ഐസക് ചോദിച്ചു. ഉടമ്പടിക്ക് വിരുദ്ധമായാണ് ഇത്തരം നടപടികള്‍. വിഴിഞ്ഞം അല്ലെങ്കില്‍ കുളച്ചില്‍ എന്ന ലക്ഷ്യം വച്ചാണ് അദാനി മുന്നോട്ട് പോകുന്നത്. അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഓഹരി ആണ് കൈമാറുന്നതെന്നും ഐസക് വ്യക്തമാക്കി.Content Highlights:Thomas Isaac criticized opposition leader VD Satheesan regarding the Vizhinjam share transfer. He alleged that Satheesan either failed to do his homework or studied well to favor the Adani group. The statement intensifies the political debate surrounding the mega port project in Kerala.