പത്തനംതിട്ട | കള്ളപ്പരാതിയില്‍ നിരപരാധിയെ ക്രൂരമായി മര്‍ദിച്ച കൂടല്‍ സ്റ്റേഷനിലെ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. നിലവില്‍ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുക എന്ന വളരെ ലഘുവായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്.കേരളത്തെ ഞെട്ടിച്ച പൈശാചികമായ മര്‍ദനമുറകളാണ് നടത്തിയത്. ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും വകവെക്കാതെ ക്രൂരമായ മര്‍ദനം അഴിച്ചുവിടുകയായിരുന്നു. അത് ചെയ്ത പോലീസുകാര്‍ക്കെതിരെ കേസെടുത്ത് ശിക്ഷ ഉറപ്പാക്കണം. പോലീസ് സേനയില്‍ തുടരാന്‍ അര്‍ഹതയില്ലാത്ത വിധമാണ് അവര്‍ പ്രവര്‍ത്തിച്ചത്.കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളായ കുട്ടികളുടെ സ്ഥിതിയും മറിച്ചല്ല. വളരെ ചെറിയ പ്രായത്തില്‍ അവര്‍ക്കുണ്ടായ മാനസികാഘാതം ഏറെ വലുതാണ്. അതില്‍നിന്ന് ആ കുട്ടികള്‍ ഇനിയും മോചിതരായിട്ടില്ല. യു ഡി എഫ് വന്നതോടെ പോലീസ് സ്റ്റേഷനുകളില്‍ ഗരുഡന്‍ തൂക്കം തിരിച്ചു വരികയാണ്. അതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതിഷേധിക്കണമെന്നും രാജു എബ്രഹാം ആവശ്യപ്പെട്ടു.Content Highlights:CPI M leader Raju Abraham has demanded stringent action against the police officers involved in a custodial assault case at Koodal station. He criticized the brutal handling of a youth by the local police and urged higher authorities to intervene immediately. The incident has sparked widespread public outrage and political discussions across the state.