കോറോ ഹെൽത്ത് കൂട്ടപിരിച്ചുവിടലിൽ സർക്കാരിനെതിരെ ജീവനക്കാർ. എന്തുകൊണ്ട് കമ്പനിയെ ബന്ധപ്പെടാൻ സർക്കാരിന് പറ്റുന്നില്ലെന്ന് ജീവനക്കാർ ചോദിക്കുന്നു. കേരളത്തിൽ 4 വർഷമായി പ്രവർത്തിച്ച കമ്പനിയുടെ പ്രതിനിധികളെ എന്തുകൊണ്ടാണ് ബന്ധപ്പെടാൻ പറ്റാത്തതെന്നും ഇനിയും വിശ്വസിക്കണം എന്നാണോ പറയുന്നതെന്നും ജീവനക്കാർ ചോദിച്ചു. സർക്കാർ ഇടപെടലിൽ വിശ്വാസമില്ലെന്നും എന്തുകൊണ്ടാണ് പച്ച കള്ളം പറയുന്നതെന്നും ജീവനക്കാർ ചോദിക്കുന്നു.സ്ഥലം എംഎൽഎക്കും ആരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ജീവനക്കാരുടെ പ്രതിനിധി ജസീൽ പറഞ്ഞു. സർകാർ ഇടപെടലിൽ വിശ്വാസമില്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞത് ആവർത്തിക്കുകയാണ് ചെയ്യുന്നതെന്നും ജീവനക്കാർ പറഞ്ഞു.കമ്പനി പ്രതിനിധികളെ ബന്ധപ്പെടാൻ കഴിയില്ലെന്ന് പറഞ്ഞത് തെറ്റാണെന്നും കോഴിക്കോട് സ്വദേശിയാണ് കമ്പനിയുടെ ഇവിടത്തെ വൈസ് പ്രസിഡൻ്റെന്നും ജീവനക്കാർ ചൂണ്ടിക്കാണിച്ചു. സർക്കാരിൽ കമ്പനിയുടെ രേഖകളും, ബന്ധപ്പെടാനുള്ള സംവിധാനവും ഇല്ലാതെ എങ്ങനെ പ്രവർത്തിക്കുമെന്നും അവർ ചോദിച്ചു.Also Read: മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം; വിഴിഞ്ഞത്തിന് ഇടത് സർക്കാർ 5500 കോടി രൂപ ചെലവാക്കിയെന്ന് വി എൻ വാസവൻഇനി പത്താം തീയതി വരെ കാത്ത് നിന്നാൽ എന്ത് നടപടിയുണ്ടാകും എന്ന് രേഖാമൂലം മറുപടി നൽകണമെന്നും ജീവനക്കാ‍ർ ആവശ്യപ്പെട്ടു. സാധ്യമാകുന്ന നിയമനടപടി ജീവനക്കാർ സ്വീകരിക്കുമെന്നും കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമുള്ള ജീവനക്കാർ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ജീവനക്കാർ പറഞ്ഞു.The post കോറോ ഹെൽത്ത് കൂട്ടപിരിച്ചുവിടൽ: സർകാർ ഇടപെടലിൽ വിശ്വാസമില്ല, എന്തുകൊണ്ട് പച്ച കള്ളം പറയുന്നുവെന്ന് ജീവനക്കാർ appeared first on Kairali News | Kairali News Live.