കള്ളാടി മണ്ണിടിച്ചിൽ: പുറത്ത് വരുന്നത് സർക്കാർ അനാസ്ഥയുടെ തെളിവുകൾ

Wait 5 sec.

മണ്ണിടിച്ചിലുണ്ടായ വയനാട് കള്ളാടിയിൽ നിന്നും പുറത്ത് വരുന്നത് സർക്കാർ അനാസ്ഥയുടെ തെളിവുകൾ. അപകട ഭീഷണി ഉയർത്തിയ മണ്ണ് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കാത്തതാണ് പ്രധാന വീഴ്ച. തുരങ്ക പാത നിർമ്മാണ മേഖലയിൽ ഏകോപന കുറവുണ്ടായെന്നതും വ്യക്തമാണ്.മണ്ണിടിച്ചിലിന് തൊട്ടുപിന്നാലെ നിർമ്മാണ കമ്പനിക്ക് മേൽ പഴിചാരാനുള്ള മന്ത്രിമാരുടെ അനാവശ്യ തിടുക്കം സർക്കാർ വീഴ്ച മറച്ചു വയ്ക്കാനാണെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൂട്ടിയിട്ട മണ്ണ് അപകടം വിളിച്ചു വരുത്തുമെന്ന് അറിഞ്ഞിട്ടും സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചില്ല. നിർമ്മാണ കമ്പനിയെ കൊണ്ട് മണ്ണ് മാറ്റിക്കാൻ നടപടികളുണ്ടായില്ല. ഈ വീഴ്ച മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നുമുണ്ട്.ALSO READ: മണ്ണ് നീക്കം ചെയ്യാൻ പറഞ്ഞിട്ടും കമ്പനി ചെയ്തില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും?: വീഴ്ച തുറന്നു പറഞ്ഞ് മുഖ്യമന്ത്രികൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണമെന്ന് മീറ്റിങ്ങിൽ ആവശ്യപ്പെട്ടിരുന്നതായി കമ്പനി അധികൃതരും വെളിപ്പെടുത്തിയിരുന്നു. അതേസമയം കാലവർഷത്തിന് മുന്നോടിയായി സ്വീകരിക്കേണ്ട മുൻകരുതലുകളോ ജാഗ്രതയോ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നത് വ്യക്തമാണ്. പ്രാഥമിക അവലോകനം പോലും നടത്തുന്നതിന് മുൻപ് മനുഷ്യ നിർമ്മിത ദുരന്തമായി മന്ത്രിമാർ പ്രഖ്യാപിച്ചത് യുഡിഎഫ് സർക്കാരിനെ തന്നെ തിരിഞ്ഞു കൊത്തുകയാണ്.The post കള്ളാടി മണ്ണിടിച്ചിൽ: പുറത്ത് വരുന്നത് സർക്കാർ അനാസ്ഥയുടെ തെളിവുകൾ appeared first on Kairali News | Kairali News Live.