ദില്ലിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ സംഭവത്തിൽ ഒരാൾ മരിച്ചു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.42 കാരനായ രാം കിഷോറാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കനത്ത മഴയെ തുടർന്ന് ബുധനാഴ്ച വൈകുന്നേരമാണ് ദില്ലിയിലെ രോഹിണി 16 ൽ നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണ് അപകടമുണ്ടായത്. വൈകുന്നേരം 4.20 ഓടെയാണ് സംഭവത്തെക്കുറിച്ച് അഗ്നിരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചത്. ഉടൻ തന്നെ നാല് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി.ALSO READ: പ്രകൃതിയെ ഇനിയും എത്രത്തോളം എക്സ്പ്ലോയിറ്റ് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കണം, പ്രകൃതിക്ക് ഒരു സംരക്ഷണത്തിൻ്റെയും ആവശ്യമില്ല: വിവാദപ്രസ്താവനയുമായി വനംമന്ത്രിപൊലീസ്, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), മറ്റ് അടിയന്തര സംഘങ്ങൾ എന്നിവർക്കൊപ്പം നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് പേരെ പുറത്തെടുത്തതായാണ് റിപ്പോർട്ടുകൾ. പിഒപി തൊഴിലാളിയായ രവി (35) എന്ന തൊഴിലാളിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി. കെട്ടിട ഉടമയായ രാം ദുവ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. കെട്ടിട ഉടമയ്‌ക്കെതിരെ ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.The post ദില്ലിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ സംഭവം; ഒരാൾ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം appeared first on Kairali News | Kairali News Live.