1420.ദി ഫ്യൂരിയസ്

Wait 5 sec.

🔹1420.  #ദി_ഫ്യൂരിയസ് Language : ചൈനീസ്ഴോണർ   : ActionRATING     : 3/5 കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഒരു ഹ്യൂമൻ ട്രാഫിക്കിംഗ് ഗ്യാങ്, ഒടുവിൽ അവർ ഊമയായ നായകന്റെ മകളെയും കണ്ണു വെക്കുന്നു, തട്ടിക്കൊണ്ടു പോകുന്നു...  അവർ തല ചൊറിയാൻ എടുത്തത് തീ കൊള്ളിയാണെന്ന് അധികം വൈകാതെ തിരിച്ചറിയുന്നിടത്ത്, അടിയല്ല അസ്ഥികളാണ് പിന്നെ പൊട്ടുന്നത്...   തീയേറ്ററുകളിൽ ആളെ കൂട്ടിയ അടിപ്പടമാണ് ദി ഫ്യൂരിയസ്, തുടക്കം മുതൽ തീരുന്ന വരെ നല്ല കിടിലൻ ഫൈറ്റ് കൊറിയോഗ്രാഫി ഓഫർ ചെയ്യുക എന്ന ഒരൊറ്റ ഉദ്ദേശത്തിൽ നിർമ്മിക്കപ്പെട്ട സിനിമ ഉദ്ദേശത്തിൽ വിജയം കാണുന്ന കാഴ്ച. കഥയിലോ കഥാപാത്ര നിർമിതിയിലോ യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത ഈ ചിത്രം ഇത്തരം എക്സ്ട്രാ ഓർഡിനറി ആക്ഷൻ പടങ്ങളുടെ ആരാധകർക്ക് ആക്ഷൻ സീനുകളുടെ ഘോഷയാത്ര കണ്ടു അങ്ങേയറ്റം ആസ്വദിക്കാം.എന്റെ റേറ്റിംഗ്  : അഞ്ചിൽ മൂന്ന് 👍⚠️ ആവശ്യത്തിലധികം ചോരക്കളിയും, വയലൻസ് രംഗങ്ങളുമുള്ള ഈ സിനിമ, ചെറിയ കുട്ടികൾക്ക് റെക്കമെന്റ് ചെയ്യുന്നില്ല. ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക..-YaduEZr NEXT - #ബൾട്ടി