ജി സുകുമാരൻ നായർക്കെതിരെ വിമർശനവുമായി ഉപരാഷ്ട്രപതി

Wait 5 sec.

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ലക്ഷ്യമിട്ട് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ രൂക്ഷവിമർശനം. നിങ്ങളാണ് എല്ലാമെന്ന് കരുതരുതെന്നും, എല്ലാം മന്നത്തിന്റെ സംഭാവനയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.ഞാനാണ് ജനറൽ സെക്രട്ടറി ഇന്നയാൾ വരരുത് വരണം എന്ന് തീരുമാനിക്കാൻ തനിക്ക് അധികാരമുണ്ടെന്നുള്ള ചിന്ത മാറ്റണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഡൽഹിയിൽ മന്നം ഇന്റർനാഷണൽ സെന്ററിൽ സ്ഥാപിച്ച മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനവും മന്നത്ത് പത്മനാഭന്റെ പ്രതിമയുടെ അനാച്ഛാദവും നിർവഹിച്ച് സംസാരിക്കുകയായിരുന്ന ഉപരാഷ്ട്രപതി.also read; കോൺഗ്രസ് നേതാവിന് രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും പാർട്ടിയുടെ പട്ടാളം; ഫോട്ടോ പങ്കുവെച്ച് ശ്രീനാദേവി കുഞ്ഞമ്മഅതേസമയം, സുകുമാരൻ നായർക്കെതിരെ ഒളിയമ്പുമായി ബിജെപി എംപി സുരേഷ് ഗോപിയും രംഗത്ത് വന്നിട്ടുണ്ട്. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.ഒന്നുകിൽ ഇരിക്കുന്നവർ ശുദ്ധീകരിക്കും. അല്ലെങ്കിൽ സ്വയം ശുദ്ധീകരിക്കപ്പെടും. തിരഞ്ഞെടുപ്പിന് ശേഷം വലിയ മാറ്റങ്ങൾ കണ്ട് തുടങ്ങിയിട്ടുണ്ട്. ബദൽ മാർഗങ്ങളും ഉയർന്ന് വരട്ടെയെന്ന് സുരേഷ് ഗോപി പറഞ്ഞു.The post ജി സുകുമാരൻ നായർക്കെതിരെ വിമർശനവുമായി ഉപരാഷ്ട്രപതി appeared first on Kairali News | Kairali News Live.