വാക്കിൽ നെഹ്റുവിനെയും മനസ്സിൽ സവർക്കറേയും കൊണ്ട് നടക്കുന്ന ആളാണ് വിഡി സതീശനെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ റഹീം. കോഴിക്കോട് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം മുക്കത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എഎ റഹീം.അതേസമയം, ടി പി ദാസൻ നഗറിൽ ചേ‍‍ർന്ന പൊതുസമ്മേളനം ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹീം എം പി ഉദ്ഘാടനം ചെയ്തു. ജെയ്ക് സി തോമസ്, വി വസീഫ് തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുത്തു. പുഷ്പൻ നഗറിൽ ഇന്ന് ആരംഭിച്ച പ്രതിനിധി സമ്മേളനം ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.2 ദിവസത്തെ സമ്മേളനത്തിൽ 17 ബ്ലോക്ക് കമ്മിറ്റികളിൽ നിന്നുള്ള 375 പ്രതിനിധികൾ ആണ് പങ്കെടുക്കുക. സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് , ട്രഷറർ എസ് ആർ അരുൺബാബു, എം വിജിൻ MLA, ഗ്രീഷ്മ അജയ്ഘോഷ് എന്നിവർ പങ്കെടുക്കും. 14ന് ഭാരവാഹി തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.The post വാക്കിൽ നെഹ്റുവിനെയും മനസ്സിൽ സവർക്കറേയും കൊണ്ട് നടക്കുന്ന ആളാണ് വിഡി സതീശൻ; എഎ റഹീം appeared first on Kairali News | Kairali News Live.