കള്ളാടി ദുരന്തം; മരിച്ചവർക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകും: ടി സിദ്ദിഖ്

Wait 5 sec.

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുമെന്ന് ടി സിദ്ദിഖ്. മരിച്ച 7 പേർക്ക് 6 ലക്ഷം രൂപ അടിയന്തര സഹായം നൽകുമെന്ന് ടി സിദ്ദിഖ് പറ‍ഞ്ഞു.കരാർ തൊഴിലാളി അൽമോന് 5 ലക്ഷം രൂപ അടിയന്തര സഹായവും പരിക്കേറ്റ 9 പേരിൽ 6 പേർക്ക് രണ്ടര ലക്ഷം രൂപ അടിയന്തര സഹായവും നൽകുമെന്ന് ടി സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് മാറ്റാൻ ദിലീപ് ബിൽ കോൺ കമ്പനിക്ക് നിർദ്ദേശം നൽകി.also read; കള്ളാടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി, ആകെ മരണം എട്ടായിസ്കൂൾ അടക്കം അവശ്യ സർവീസുകൾക്കുള്ള വാഹന ഗതാഗതം മീനാക്ഷി പാലത്തിലൂടെ അനുവദിക്കും. പാലത്തിന്റെ ബലക്ഷയം പരിശോധിക്കാൻ പിഡബ്ല്യുഡിയെ ചുമതലപ്പെടുത്തിയതായും ടി സിദ്ദിഖ് പറ‍ഞ്ഞു.The post കള്ളാടി ദുരന്തം; മരിച്ചവർക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകും: ടി സിദ്ദിഖ് appeared first on Kairali News | Kairali News Live.