ഫിൻലൻഡിൽ നടന്ന ഹെൽസിങ്കി കപ്പിൽ നിലവിലെ ചാമ്പ്യന്മാരെ പരാജയപ്പെടുത്തി മിനർവ അക്കാദമി കിരീടം നേടി. നിലവിലെ ചാമ്പ്യന്മാരായ എച്ച്ജെകെയെ 1-0 ന് പരാജയപ്പെടുത്തിയാണ് 2026 ഹെൽസിങ്കി കപ്പ് ഇന്ത്യയുടെ മിനർവ ആക്കാദമി ഉയർത്തിയത്. കഴിഞ്ഞ വർഷം കണ്മുന്നിൽ നിന്നും നഷ്ടപ്പെട്ടതാണ് ഹെൽസിങ്കി കിരീടം. അതിൻ്റെ ഒരു മധുരപ്രതികാരം കൂടിയാണ് ഇത്തവണ മിനർവ അക്കാദമി കാഴ്ച വെച്ചത്. കഴിഞ്ഞ വർഷം ഹെൽസിങ്കി കപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ ടീമായി മിനർവ മാറി.കഴിഞ്ഞ തവണ ജയത്തിൻ്റെ വക്കിൽ നിന്നും പടിയിറങ്ങുമ്പോൾ ഉണ്ടായിരുന്നു മുഴുവൻ വിഷമവും ഇത്തവണ അവർ മറികടന്നു. ടീമിൻ്റെ കൃത്യമായ പരിശീലനവും ഡിസിപ്ലിനുമാണ് ടീമിമെ ജയത്തിലേക്കെത്തിച്ചതെന്നാണ് അധികൃതർ പറയുന്നത്.Also read: എംബാപ്പയെ പിന്നിലാക്കി മെസി, മറഡോണക്കൊപ്പം അൽവാരസ്, പെലെയ്ക്ക് പിന്നാലെ ബെല്ലിംഗ്ഹാം: റെക്കോർഡുകളും പുതുമകളും സൃഷ്ടിച്ച മത്സര രാത്രികൾIndia’s Minerva Academy won the 2026 Helsinki Cup in Finland by defeating defending champions HJK 1-0 in the final. After narrowly missing out on the title last year, Minerva returned with a determined performance to lift the prestigious trophy and bring international glory to Indian football.The post ഹെൽസിങ്കി കപ്പുയർത്തി മിനർവ അക്കാദമി; ചരിത്രമെഴുതി ഇന്ത്യൻ ഫുട്ബോൾ appeared first on Kairali News | Kairali News Live.