യു എസ് സൈനീക താവളങ്ങൾക്ക് നേരെ ഇറാൻ്റെ വൻ മിസൈൽ ആക്രമണം. ഗൾഫ് രാജ്യങ്ങളിലുള്ള യു എസ് സൈനീക താവളങ്ങൾക്ക് നേരെയാണ് ഇറാൻ്റെ മിസേൽ ആക്രമണമുണ്ടായത്. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ വീണ്ടും യുദ്ധഭീതിയിലാണ്. തെക്കൻ ഇറാനിലെ 140ലധികം സൈനിക താവളങ്ങൾക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് വ്യോമാക്രമണം നടത്തിയിരുന്നു ഇതിന് പിന്നാലെയാണ് ഇപ്പോൾ തിരിച്ചടിയുണ്ടായിരിക്കുന്നത്.ഇറാൻ്റെ നാവീക ആസ്തികളും വെടിമരുന്ന് സംഭരണ ശാലകളും മറ്റ് സംവിധാനങ്ങളും ഈ ആക്രമണത്തിൽ തകർത്തതായി അമേരിക്ക തന്നെ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി ഉണ്ടായ ആക്രമണത്തിൽ ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളെയാണ് ഇറാൻ ലക്ഷ്യമിട്ടത്.Also read: ശ്വാസകോശത്തിനകത്തൊരു ശരീരം… ഇരുമ്പ് ശ്വാസകോശത്തിൽ ജീവിച്ചത് 73 വർഷം; അമേരിക്കയിലെ അവസാന പോളിയോ ബാധിത മരിച്ചുഖത്തറിൽ തകർന്ന് വീണ മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് ഒരു കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാൽ യു എ ഇ ക്ക് നേരെയുണ്ടായ ആക്രമണത്തെ വ്യേമ പ്രതിരോധം തകർത്തതായി യു എ ഇ ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി.The post യു എസ് സൈനീക താവളങ്ങൾക്ക് നേരെ ഇറാന്റെ തിരിച്ചടി; മിസൈൽ ആക്രമണത്തിൽ ഗൾഫ് രാജ്യങ്ങളിൽ അശാന്തിയോ? appeared first on Kairali News | Kairali News Live.