ജാനകിയമ്മയെ ഓർക്കുമ്പോഴെല്ലം ആദ്യം ഓർമ വരിക നവാസിനെയാണ്: നടൻ നിയാസ് ബക്കർ

Wait 5 sec.

ജാനകിയമ്മയെ ഓർക്കുമ്പോഴെല്ലാം ഓർമ വരിക അനുജൻ നവാസിനെയാണെന്ന് നടൻ നിയാസ് ബക്കർ. ജാനകിയമ്മയുയെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു നിയാസ് ബക്കർ. ജാനകിയമ്മയുടെ ​ഗാനങ്ങൾ മികച്ച രീതിയിൽ അനുകരിക്കുന്ന കലാഭവൻ നവാസിൻ്റെ വിയോ​ഗവും മലയാള സിനിമ ലോകത്തെ ഏറെ ഞെട്ടിച്ചതായിരുന്നു.ഇരുവരുടേയും വേർപാട് ഹൃദയത്തിൽ ഒരുപോലെ ശൂന്യതസൃഷ്ടിക്കുന്നുവെന്നും ജാനകിയമ്മയുടെ ഗാനങ്ങളും നവാസിന്റെ അവതരണങ്ങളും എന്നും നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നിപ്പോൾ ജാനകിയമ്മ ഇല്ലയെന്ന് അം​ഗീകരിക്കാൻ മനസ് സമ്മതിക്കുന്നില്ല. എൻ്റെ മാത്രമല്ല മുഴുവൻ ആളുകളുടേയും പ്രശ്നമാണിതെന്നും അദ്ദേഹം പറഞ്ഞു.Also read: ചായക്കടയിലിരുന്ന് ബണ്ണ് കഴിച്ച് ക്രിസ്റ്റഫർ നോളൻ; കൂടെ ടോം ഹോളണ്ടും മാറ്റ് ഡാമണും… ഞെട്ടിത്തരിച്ച് മുംബൈഅനുജൻ നവാസ് പാടിത്തുടങ്ങിയാൽ അത് പൂർത്തിയാക്കുന്നവരെ താൻ പ്രാർഥനയിലായിരിക്കുമെന്നും അത് ഭം​ഗിയായി പൂർത്തിയായി കഴിഞ്ഞാൽ മാത്രമേ താൻ വസ്ത്രം മാറാൻ പോലും പോകാറുള്ളുവെന്നും അദ്ദേഹം പറയുന്നു. സ്വന്തം വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഒരാൾ നമ്മെ വിട്ടുപോയതുപോലുള്ള ഒരു ശൂന്യതയാണ് ഈ വേർപാട് സമ്മാനിക്കുന്നത്. ആ മഹാഗായികയ്ക്ക് എന്റെ ആയിരം പ്രണാമങ്ങൾ എന്നും നിയാസ് ബക്കർ ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.The post ജാനകിയമ്മയെ ഓർക്കുമ്പോഴെല്ലം ആദ്യം ഓർമ വരിക നവാസിനെയാണ്: നടൻ നിയാസ് ബക്കർ appeared first on Kairali News | Kairali News Live.