ആലപ്പുഴയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു. ആലപ്പുഴ മംഗലത്ത് കാത്തിരംചിറ സ്വദേശി മനീഷ് (29) ആണ് മരിച്ചത്. ബന്ധുവായ റോബിൻ (26) എന്നയാളാണ് കുത്തിയത്.ഇന്ന് വൈകിട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം. റോബിന്റെ വാടക വീടിന് മുന്നിൽ വച്ചാണ് കുത്തിയത്. വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ മനീഷിനെ ഉടനെ ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.also read; വിയറ്റ്‌നാം ബോട്ടപകടം; മലയാളി ദമ്പതികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കുംസംഭവമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മനീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.The post ആലപ്പുഴയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു appeared first on Kairali News | Kairali News Live.