അഞ്ചു വർഷം വരെ വാറണ്ടി; ഇപ്പോൾ വിശ്വസിച്ച് വാങ്ങാവുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ ഇവയാണ്

Wait 5 sec.

പുത്തനൊരു സ്കൂട്ടർ വാങ്ങാൻ പ്ലാനിട്ടിട്ടും പലരേയും പിന്നോട്ട് വലിക്കുന്നത് പല ആശങ്കളാവും. പരമ്പരാ​ഗത വാഹനങ്ങളിൽ നിന്ന് ഇവികളിലേക്ക് ചേക്കേറാൻ ആളുകൾ മടിക്കുന്നതിന്റെ കാരണവും ഈ ആശങ്കകളാവും. എന്നാൽ, മിക്ക വാഹന നിർമ്മാതാക്കളും കിടിലൻ വാറണ്ടി പാക്കേജ് നൽകി ആളുകളെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ നിർബന്ധിതരാക്കുന്നുണ്ട്. വിശ്വസിച്ച് വാങ്ങാൻ പറ്റിയ ചില ഇലക്ട്രിക് സ്കൂട്ടറുകൾ പരിചയപ്പെട്ടാലോ.ഹീറോ വിഡ v2x ഇവിയുടെ തിരഞ്ഞെടുത്ത ട്രിമ്മുകളിൽ കമ്പനി അഞ്ചു വർഷത്തെ വാറണ്ടി നൽകുന്നുണ്ട്. ഹീറോ മോട്ടോകോർപ്പ് ബാറ്ററി അസ്എ സർവ്വീസ് മോഡലിന് കീഴിൽ വിൽക്കുന്നതിനാൽ 44,990 രൂപയ്ക്ക് നിങ്ങൾക്കീ ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ കഴിയും. സ്കൂട്ടർ ഏതെങ്കിലും ഘട്ടത്തിൽ വിൽക്കേണ്ടി വന്നാൽ ഉടമയ്ക്കും ഈ വാറണ്ടി എക്സ്റ്റൻഷൻ കൈമാറാൻ കഴിയുംalso read; മഴക്കാലത്ത് ​കാറിൻ്റെ ​ഗ്ലാസിൽ ‘ഫോ​ഗ്’ പിടിക്കാറുണ്ടോ? പരിഹരിക്കാൻ ഈ വഴികൾ അറിഞ്ഞാൽ മതി​ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയുടെ ആംപിയർ ശ്രേണിയിലെ മാ​ഗ്നസ് ​ഗ്രാൻഡ്, ജി മാക്സ്, നെക്സസ് എന്നിവയ്ക്ക് അഞ്ചു വർഷത്തെ അല്ലെങ്കിൽ 75,000 കിലോമീറ്റർ വാറണ്ടി നൽകുന്നുണ്ട്. ഇത് മാസ് മാർക്കറ്റ് വിഭാ​ഗത്തിലെ സ്റ്റാൻഡേർഡ് വാറണ്ടി പ്രോ​ഗ്രാമുകളിൽ ഒന്നാണിത്.ബജാജ് ചേതകിന്റെ 3 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ ആണ്. ബാറ്ററി ഏകദേശം 70,000 കിലോമീറ്റർ ഉപയോ​ഗത്തിനായി രൂപകല്പന ചെയ്തിരിക്കുന്നതിനാൽ വാങ്ങുന്നവർക്ക് ഒരു എക്സ്റ്റൻഡഡ് വാറണ്ടി പാക്കേജ് ചേർക്കാൻ കഴിയും.The post അഞ്ചു വർഷം വരെ വാറണ്ടി; ഇപ്പോൾ വിശ്വസിച്ച് വാങ്ങാവുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ ഇവയാണ് appeared first on Kairali News | Kairali News Live.