അടുത്ത് റെയിൽവേപാളമുള്ളയിടങ്ങളിൽ താമസിക്കുന്നവർക്ക് ട്രെയിനിന്റെ കൂകിവിളിച്ചുള്ള ശബ്ദവും ഹോൺ മുഴക്കലും പലപ്പോഴും അലാറം തന്നെയാണ്. പല ‍ട്രെയിനുകളുടെയും പേരും അച് കടന്നപോകുന്ന സമയവുമെല്ലാം അവർക്ക് മനഃപാഠമായിരിക്കും. നിങ്ങൾ ഈ ട്രെയിനിന്റെ ശബ്ദം ശ്രദ്ധിച്ചിട്ടുണ്ടോ ? ചിലപ്പോൾ ഉച്ചത്തിലുള്ള ഒറ്റ ഹോൺ, ചിലപ്പോൾ രണ്ട് ഹോൺ. ഇതൊന്നും വെറുതെയല്ല, ഇതിനൊക്കെ പിന്നിൽ ചില നിയമങ്ങളുണ്ട്. ഇന്ത്യൻ റെയിൽവേയുടെ ‘ഹോൺ കോഡുകളെ’ക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ഒന്ന് അറിഞ്ഞാലോ ?‘ന്യൂമാറ്റിക് ഹോണുകൾ’ അല്ലെങ്കിൽ ‘എയർ ഹോണുകൾ’ എന്നാണ് ട്രെയിനുകളിലെ ഹോണുകളെ സാധാരണയായി വിളിക്കാറുള്ളത്. ഇത് സാധാരണ വാഹനങ്ങളിലെ ഹോണുകൾ പോലെയല്ല. എഞ്ചിനിലെ കംപ്രസർ നിർമ്മിക്കുന്ന ഉയർന്ന മർദത്തിലുള്ള വായൂ, ഹോണിനുള്ളിലെ പ്രത്യേക ഡയഫ്രത്തിലേക്ക് വേഗത്തിൽ കടത്തിവിട്ടാണ് ട്രെയിനിന്റെ ഈ ശബ്ദം ഉണ്ടാക്കുന്നത്. 95 ഡെസിബെൽ മുതൽ 112 ഡെസിബെൽ വരെയാണ് ഹോണുകളുടെ ശബ്ദത്തിന് തീവ്രതയുള്ളത്. ഏത് കാലാവസ്ഥയായാലും വളരെ ദൂരത്തിൽ ശബ്ദം എത്തിക്കാൻ ഈ ഹോണുകൾക്ക് കഴിയും.ALSO READ: കള്ളാടി ദുരന്തം; ‘രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട അപക്വ പ്രസ്താവനകൾക്കും പരസ്പര പഴിചാരലുകൾക്കുമുള്ള സമയമല്ലിത്’: പിഎ മുഹമ്മദ് റിയാസ്ലോക്കോപൈലറ്റ് ട്രെയിനിൽ മുഴക്കുന്ന ഒരോ ഹോണിനും അർഥമുണ്ട്. റെയിൽവേ ജീവനക്കാർക്കും യാത്രക്കാർക്കും കൃത്യമായ സന്ദേശങ്ങളാണ് ഇതുവഴി നൽകുന്നത്.ഒരു ഹോൺ: അടുത്ത യാത്രയ്ക്ക് തയ്യാറാകുന്നതിന് മുൻപ് ട്രെയിൻ അറ്റകുറ്റപണികൾക്കും വൃത്തിയാക്കലിനുമായി യാർഡിലേക്ക് കൊണ്ടുപോകുന്നു എന്ന സൂചനരണ്ട് ചെറിയ ഹോണുകൾ: ട്രെയിൻ പുറപ്പെടാൻ തയ്യാറാണ് എന്ന് കാണിക്കാൻമൂന്ന് ചെറിയ ഹോണുകൾ: കാര്യങ്ങൾ അപകടകരമാണ് എന്ന സൂചന. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയോ ബ്രേക്ക് തകരാറിലാവുകയോ ചെയ്തു, ഗാർഡ് ഉടൻതന്നെ ബ്രേക്ക് പ്രയോഗിക്കണമെന്നാണ് ഇതിലൂടെ അർഥമാക്കുന്നത്.നാല് ചെറിയ ഹോണുകൾ: ട്രെയിനിന്റെ സാങ്കേതിക തകരാറിനെ സൂചിപ്പിക്കുന്നു. ട്രെയിൻ നീങ്ങാൻ കഴിയാതെ വരികയാണെങ്കിൽ ആ വിവരം കൺട്രോൾ റൂമിനെയും ഗാർഡിനെയും അറിയിക്കാനുളള സന്ദേശംഒരു നീണ്ട ഹോണും ഒരു ചെറിയ ഹോണും: ട്രെയിൻ നീങ്ങാൻ തുടങ്ങുന്നതിനുമുമ്പ് ബ്രേക്ക് സിസ്റ്റം സജ്ജമാക്കാൻ ഗാർഡിനോട് ആവശ്യപ്പെടുന്നത്രണ്ട് നീളമുള്ള ഹോണും രണ്ട് ചെറിയ ഹോണും: റെയിൽവേ ക്രോസിംഗുകൾക്ക് അടുത്തെത്തുമ്പോൾ റോഡ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാൻ.തുടർച്ചയായുള്ള ഹോൺ മുഴക്കൽ: ഈ സ്റ്റേഷനിൽ ട്രെയിൻ നിർത്താതെ കടന്നുപോകും. എല്ലാവരും ട്രാക്കുകളിൽനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെടുന്നത്.രണ്ട് ഇടവേളകളിലുള്ള രണ്ട് ഹോണുകൾ: ലെവൽ ക്രോസിംഗ് മുന്നറിയിപ്പ്. ട്രെയിൻ ഒരു ക്രോസിംഗിലേക്ക് അടുക്കുകയാണെന്ന് സമീപത്തുള്ളവർക്ക് മുന്നറിയിപ്പ് നൽകാൻ.രണ്ട് നീണ്ട ഹോണുകളും ഒരു ചെറിയ ഹോണും: ട്രാക്കുകൾ മാറ്റുന്നു എന്നർത്ഥം.രണ്ട് ചെറിയ ഹോണുകളും ഒരു നീണ്ട ഹോണും: ചെയിൻ വലിച്ചു അല്ലെങ്കിൽ ബ്രേക്ക് ഇട്ടു എന്നർത്ഥം.ആറ് ചെറിയ ഹോണുകൾ: ഗുരുതരമായ അപകടം ആണെന്നാണ് ഇതിന് അർത്ഥം.The post ട്രെയിനിന്റെ കൂകിവിളികൾ വെറുതെയല്ല; ഓരോ ഹോണിനും അർത്ഥമുണ്ട് appeared first on Kairali News | Kairali News Live.