മണ്ണിനും ചെളിക്കുമൊപ്പം ഒലിച്ചുവന്നത് ടാങ്കർ ലോറിയും മനുഷ്യരും; കള്ളാടിയിൽ നിന്നുള്ള ‍ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Wait 5 sec.

വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വെള്ളവും മണ്ണും ചേർന്ന് ശക്തമായി താഴേയ്ക്ക് പതിക്കുന്ന സിസിടിവി ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ടാങ്കർ ലോറിയും മനുഷ്യരും അടക്കം മണ്ണിനും ചെളിക്കുമൊപ്പം ഒലിച്ചുവരുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. തലനാരിടയ്ക്കാണ് പലരും മരണത്തിൽ നിന്നും രക്ഷപ്പെടുന്നത്.നിലവിൽ മൂമ്മ് മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. . ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്‌ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.മണ്ണിടിച്ചിൽ പ്രദേശത്തുള്ള വീടുകളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ചുളിക്ക ഗവ. എൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്.ALSO READ: കള്ളാടിയിലേത് പ്രകൃതിദുരന്തമല്ല, മനുഷ്യനിർമ്മിതം: ടി. സിദ്ദിഖ്അപകടത്തിന്റെ ഉത്തരവാദിത്തം പി ഡബ്ലൂ ഡിയുടെ മേൽ ചാരേണ്ടെന്നും ഉത്തരവാദിത്തം കൊങ്കൺ റെയിൽവേക്ക് ആണെന്നും ആണ് മന്ത്രി പി കെ ബഷീർ പറയുന്നത്. പി ഡബ്ലൂ ഡി നോക്കുക്കുത്തി ആയിരുന്നു എന്നും അവർക്ക് റോൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദുരന്തസ്ഥലത്ത് അപകടകരമായ രീതിയിൽ കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടറും ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും ഈ മാസം 20-ാം തീയതി തന്നെ ഉത്തരവിട്ടിരുന്നതാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കള്ളാടിയിൽ ഉണ്ടായത് പ്രകൃതിദുരന്തം അല്ലെന്നും മനുഷ്യനിർമ്മിതമാണെന്നും ആണ് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞത്.The post മണ്ണിനും ചെളിക്കുമൊപ്പം ഒലിച്ചുവന്നത് ടാങ്കർ ലോറിയും മനുഷ്യരും; കള്ളാടിയിൽ നിന്നുള്ള ‍ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് appeared first on Kairali News | Kairali News Live.