വയനാട് കള്ളാടി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം മൂന്നായി. 11 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ശക്തമായ മഴക്കിടെയാണ് കള്ളാടിയിൽ മണ്ണിടിഞ്ഞ് ദുരന്തമുണ്ടായത്. നിർമ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രദേശത്ത് മഴ തുടരുന്നത് ആശങ്ക ഉയർത്തുന്നു. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. മണ്ണ് കൂട്ടിയിട്ടതും, തുടർച്ചയായി പെയ്ത മഴയും അപകടത്തിലേക്ക് നയിക്കുകയായിരുന്നു.അതേസമയം, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാടിൽ ഇന്ന് റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.Also Read: കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യണമെന്ന് പറഞ്ഞിരുന്നു, നിർദ്ദേശങ്ങൾ കരാറുകാർ അപ്പാടെ അവഗണിച്ചു; മുഖ്യമന്ത്രി വി ഡി സതീശൻഇനി എത്ര പേരെ കണ്ടെത്താനുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. മന്ത്രിമാർ ആരും അപകട സ്ഥലത്തേക്ക് എത്തിയിട്ടില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. അപകടം നടന്ന് ഇത്രയും സമയം കഴിഞ്ഞിട്ടും ഔദ്യോഗികമായ ഒരു വിശദീകരണം നൽകാൻ സർക്കാർ നൽകിയിട്ടില്ല.The post വയനാട് കള്ളാടി ദുരന്തം; മരണം മൂന്നായി, 11 പേർക്കായുള്ള തിരച്ചിൽ തുടരുന്നു appeared first on Kairali News | Kairali News Live.