യു എസ് ഭീഷണി തുടര്‍ന്നാല്‍ അന്തിമ കരാര്‍ ചര്‍ച്ചകള്‍ ആരംഭിക്കാനാവില്ല: ഇറാന്‍

Wait 5 sec.

തെഹ്‌റാന്‍ | അമേരിക്ക ഭീഷണി തുടരുകയാണെങ്കില്‍ അന്തിമ കരാര്‍ രൂപവത്കരണത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനാവില്ലെന്ന് ഇറാന്‍. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഒന്നുകില്‍ തെഹ്‌റാനുമായി ധാരണയിലെത്തും. അല്ലെങ്കില്‍, അതിനുള്ള ശ്രമം അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.അതിനിടെ, ഗസായുടെ അധികാരം കൈവശം വെക്കാന്‍ ഇനിയില്ലെന്ന് ഹമാസ് പ്രഖ്യാപിച്ചു. ഇതോടെ ഭരണച്ചുമതല ഒരു സാങ്കേതിക കമ്മിറ്റിക്ക് കൈമാറുന്നതിന് വഴിയൊരുങ്ങി. ഇതിനെല്ലാമിടയിലും ഫലസ്തീന്‍ മേഖലയിലും ലബനാനിലും ഇസ്‌റാഇല്‍ ആക്രമണം തുടരുകയാണ്.ഒമാന്‍ തീരത്ത് ഒരു എണ്ണക്കപ്പലിനു നേരെ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് ആക്രമണമുണ്ടായതായി ബ്രിട്ടീഷ് നാവിക സേനാ വൃത്തങ്ങള്‍ വെളിപ്പെടുത്തി.ഇറാനില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെയും കുടുംബാംഗങ്ങളുടെയും സംസ്‌കാര ചടങ്ങുകള്‍ ഖോം നഗരത്തില്‍ നടന്നുവരികയാണ്.Content Highlights:Iran has warned that final agreement negotiations cannot proceed if threats from the United States persist. The statement underscores deep-seated friction between the nations regarding diplomatic commitments. This development risks stalling ongoing international efforts to stabilize regional geopolitical relations.