നാളെ വയനാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

Wait 5 sec.

വയനാട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാടിൽ ഇന്ന് റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയുടേയും കള്ളാടി ദുരന്തത്തി​ന്റെയും പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചത്.നിർമ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രദേശത്ത് മഴ തുടരുന്നത് ആശങ്ക ഉയർത്തുകയാണ്. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്. മന്ത്രിമാർ ആരും അപകട സ്ഥലത്തേക്ക് എത്തിയിട്ടില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. അപകടം നടന്ന് ഇത്രയും സമയം കഴിഞ്ഞിട്ടും ഔദ്യോഗികമായ ഒരു വിശദീകരണം നൽകാൻ സർക്കാർ നൽകിയിട്ടില്ല.Also Read:മണ്ണിനും ചെളിക്കുമൊപ്പം ഒലിച്ചുവന്നത് ടാങ്കർ ലോറിയും മനുഷ്യരും; കള്ളാടിയിൽ നിന്നുള്ള ‍ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് ആളുകൾക്ക് പുറമേ വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങിയിരുന്നു.തിങ്കളാഴ്ചയും ചൊവ്വാഴ്ച രാവിലേയും ഈ മേഖലയിൽ കനത്ത മഴ ഉണ്ടായിരുന്നു. മുമ്പ് അപകടം നടന്ന പ്രദേശമായിട്ടും മഴ ശക്തമായി തുടർന്നിട്ടും യാതൊരു സുരക്ഷാ നടപടിയും സ്വികരിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.The post നാളെ വയനാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി appeared first on Kairali News | Kairali News Live.