തിരുവനന്തപുരം | അടിയന്തര പ്രാധാന്യമുള്ള ഹൈന്ദവ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി പ്രതിനിധി സംഘം മുഖ്യമന്ത്രി വി ഡി സതീശനെ സന്ദര്‍ശിച്ചു. മതസംവരണം അവസാനിപ്പിച്ച് അത് സംവരണ അര്‍ഹതയുള്ള സമൂഹങ്ങള്‍ക്ക് നല്‍കണമെന്ന് കെ പി ശശികലയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ആവശ്യപ്പെട്ടു.നഷ്ടപ്പെട്ട ക്ഷേത്രഭൂമി പിടിച്ചെടുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. കാലടി സംസ്‌കൃത സര്‍വകലാശാലയെ നശിപ്പിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും സംസ്‌കൃത പഠനം കാര്യക്ഷമമാക്കണമെന്നും സംഘം ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 28 ന് എറണാകുളത്ത് ചേര്‍ന്ന ഹിന്ദു നേതൃ സമ്മേളനം അംഗീകരിച്ച പ്രമേയങ്ങള്‍ പ്രതിനിധി സംഘം നിവേദനമായി മുഖ്യമന്ത്രിക്ക് കൈമാറി. കാര്യങ്ങള്‍ കേട്ട മുഖ്യമന്ത്രി അനുഭാവപൂര്‍ണമായ നിലപാടാണ് സ്വീകരിച്ചതെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ വ്യക്തമാക്കി.ഹിന്ദു സമൂഹത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ ഒരു കമ്മീഷനെ വെക്കുക എന്നതാണ് നിവേദനത്തിലെ മറ്റൊരു ആവശ്യം. ഒ ബി സി വിഭാഗത്തിനുള്ളില്‍ വളരെ കുറഞ്ഞ സംവരണം മാത്രം ലഭിക്കുന്ന ഒ ബി എച്ച് വിഭാഗത്തിന് ജനസംഖ്യാനുപാതിക സംവരണം അനുവദിക്കണമെന്നും പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരുടെ ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിനും ലാപ്സ് ആക്കുന്നതിനും എതിരെ കര്‍ശന നിയമനിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ടു. Content Highlights:A Hindu Aikya Vedi delegation met Chief Minister V D Satheesan to present key demands. They urged the government to end religious reservation and take swift action to recover lost temple lands. The delegation reported that the Chief Minister adopted a favorable and sympathetic stance toward their grievances.