ഇന്ത്യയിൽ പ്രീമിയർ ചെയ്യുന്ന ആദ്യ ക്രിസ്റ്റഫർ നോളൻ ചിത്രമാകാൻ ദി ഒഡീസി. റിലീസിന് മുന്നോടിയായി, സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടോം ഹോളണ്ട് മുംബൈയിൽ എത്തി. ടോം ഹോളണ്ടിന് പുറമെ ഓസ്‌കാർ ജേതാവും ഹോളിവുഡ് താരവുമായ മാറ്റ് ഡാമണും അവരുടെ ആഗോള പര്യടനത്തിന്റെ ഭാഗമായി മുംബൈയിൽ തങ്ങും.മുംബൈയിലെ കലിന വിമാനത്താവളത്തിലാണ് ‘സ്പൈഡർമാൻ’ പറന്നിറങ്ങിയത്. ഇന്ത്യയിലെത്തിയ താരത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളനും ഭാര്യ എമ്മ തോമസും ഇന്ത്യാ പര്യടനത്തിൽ പങ്കെടുക്കും.ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രമാണ് ദി ഒഡീസി. നോളന്റെ ഇന്റർസ്റ്റെല്ലാർ, ഓപ്പൺഹൈമർ എന്നീ സിനിമകളിൽ വേഷമിട്ട മാറ്റ് ഡാമൺ ഈ ചിത്രത്തിൽ ഇറ്റാക്കയിലെ ഭരണാധികാരിയായ ഒഡീഷ്യസായാണ് എത്തുന്നത്. പുത്തൻ ഐമാക്സ് ഫിലിം സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സിനിമയുടെ ചിത്രീകരണം. പൂർണമായും ഐമാക്സ് ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യത്തെ ഫീച്ചർ ഫിലിം കൂടിയാണ് ദി ഒഡീസി.ALSO READ: ‘കണ്ണൂർ സ്‌ക്വാഡിലേക്ക് മമ്മൂക്ക വരുമെന്ന പ്രതീക്ഷ ഇല്ലായിരുന്നു, ആദ്യം കഥ പറഞ്ഞത് സുരാജേട്ടനോട്’: റോണി ഡേവിഡ്ഡാമണിനെയും ഹോളണ്ടിനെയും കൂടാതെ ആൻ ഹാത്ത്വേ, റോബർട്ട് പാറ്റിൻസൺ, ലുപിറ്റ ന്യോങ്കോ, സാമന്ത മോർട്ടൺ, സെൻഡായ, ചാർലിസ് തെറോൺ എന്നിവരും ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. നോളനും എമ്മയും അവരുടെ കമ്പനിയായ സിൻകോപ്പിക്കുവേണ്ടിയാണ് ചിത്രം നിർമ്മിക്കുന്നത്.ജൂലൈ 17 ന് ഒഡീസി റിലീസ് ചെയ്യും. അതേസമയം ലണ്ടൻ, പാരീസ്, ന്യൂയോർക്ക് എന്നിവയ്‌ക്കൊപ്പമാണ് മുംബൈയും ആഗോള പ്രീമിയർ ടൂറിൽ ഇടം നേടിയത്. മുംബൈയിലെ പിവിആർ ഐക്കൺ ഐമാക്സ്: ഫീനിക്സ് പല്ലാഡിയത്തിലാണ് ഇന്ത്യൻ പ്രീമിയർ നടക്കുകThe post ‘സ്പൈഡർമാൻ’ മുംബൈയിൽ! ഒഡീസി ഇവന്റിനായി ടോം ഹോളണ്ട് എത്തി appeared first on Kairali News | Kairali News Live.