‘പൊതുസർവകലാശാലകൾ എല്ലാവരുടേതും, അവ മതപരമായ ആചാരങ്ങളിൽ നിന്ന് സ്വതന്ത്രമായിരിക്കണം’; സി യു കെയിലെ പൂജാ വിവാദത്തിൽ എസ്.എഫ്‌.ഐ

Wait 5 sec.

സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ പുതുതായി ആരംഭിച്ച സർവകലാശാല ബസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സർവകലാശാലാ പരിസരത്ത് പൂജ നടത്തിയ സംഭവത്തെ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്‌.ഐ), കേരള കേന്ദ്ര സർവ്വകലാശാല യൂണിറ്റ് ശക്തമായി അപലപിച്ചു. സർവകലാശാലയുടെ ഔദ്യോഗിക പരിപാടികൾ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത, സമത്വം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതാണ്. അത്തരമൊരു ഔദ്യോഗിക പരിപാടിയുടെ ഭാഗമായി മതപരമായ ചടങ്ങ് സംഘടിപ്പിച്ചത് ഈ തത്വങ്ങൾക്ക് വിരുദ്ധവും അംഗീകരിക്കാനാവാത്തതുമായ നടപടിയാണ് എന്ന് എസ് എഫ് ഐ പറഞ്ഞു.ഈ ചടങ്ങിന് നേതൃത്വം നൽകിയത് ഒരു ഫാക്കൽറ്റി അംഗമാണെന്നത് കൂടുതൽ ആശങ്കാജനകമാണ്. ഓരോ വ്യക്തിക്കും സ്വന്തം മതവിശ്വാസം പിന്തുടരാനും മതാചാരങ്ങൾ അനുഷ്‌ഠിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ സർവകലാശാലയുടെ ഔദ്യോഗിക പരിപാടികളും പരിസരവും മതപരമായ ആചാരങ്ങൾ നടത്തുന്നതിനുള്ള വേദിയാകാൻ പാടില്ല. ഇത്തരം ചടങ്ങുകൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് അത് അവരുടെ വ്യക്തിപരമായ നിലയിൽ, സർവകലാശാലയുടെ ഔദ്യോഗിക പരിപാടികൾക്കും പരിസരത്തിനും പുറത്തുവെച്ച് നടത്താവുന്നതാണ്. മതനിരപേക്ഷമായ ഒരു പൊതുസ്ഥാപനത്തിന്റെ ഔദ്യോഗിക പ്രവർത്തനങ്ങളുടെ ഭാഗമായി ഇത്തരം മതപരമായ ചടങ്ങുകൾ ഉൾപ്പെടാൻ പാടില്ല.ALSO READ: ഹോസ്റ്റലിലേക്കുള്ള ബസ് കൈമാറ്റ ചടങ്ങിനിടെ പൂജ; കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിൽ പുതിയ പൂജാ വിവാദംഅതുകൊണ്ട് തന്നെ, ഈ സംഭവത്തെ എസ്.എഫ്‌.ഐ സി.യു.കെ ശക്തമായി അപലപിക്കുന്നു. ഭാവിയിൽ സർവകലാശാലയുടെ എല്ലാ ഔദ്യോഗിക പരിപാടികളും ഭരണഘടനയുടെ മതനിരപേക്ഷതയും സ്ഥാപനങ്ങളുടെ നിഷ്‌പക്ഷതയും കർശനമായി പാലിച്ചുകൊണ്ട് നടത്താൻ സർവകലാശാല ഭരണകൂടം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, കേരള കേന്ദ്ര സർവ്വകലാശാല യൂണിറ്റ് ആവശ്യപ്പെടുന്നു.പൊതുസർവകലാശാലകൾ എല്ലാവരുടേതുമാണ്. അവയുടെ ഔദ്യോഗിക ഇടങ്ങളും പരിപാടികളും മതനിരപേക്ഷവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായിരിക്കണം; മതപരമായ ആചാരങ്ങളിൽ നിന്ന് സ്വതന്ത്രമായിരിക്കണം.The post ‘പൊതുസർവകലാശാലകൾ എല്ലാവരുടേതും, അവ മതപരമായ ആചാരങ്ങളിൽ നിന്ന് സ്വതന്ത്രമായിരിക്കണം’; സി യു കെയിലെ പൂജാ വിവാദത്തിൽ എസ്.എഫ്‌.ഐ appeared first on Kairali News | Kairali News Live.