ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ഓവർസീസ് ബാങ്കിൽ അപ്രന്റീസാകാൻ അവസരം വന്നെത്തി. രാജ്യത്തുടനീളം 750 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലായ് 20ന് മുൻപാകെ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. ജൂലായ് 22 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. കേരളത്തിൽ 33 ഒഴിവുകളാണ് ഉള്ളത്.ഓഗസ്റ്റ് 2 ആണ് നിലവിൽ നിശ്ചയിച്ചിരിക്കുന്ന പരീക്ഷാ തിയതി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 14,000 രൂപ മുതൽ 15,500 രൂപ വരെ ശമ്പളം ലഭിക്കും. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ 01, ആന്ധ്രാപ്രദേശ് 15, അരുണാചൽ പ്രദേശ് 01, അസം 04, ബീഹാർ 35, ചണ്ഡീഗഡ് 04, ഛത്തീസ്ഗഡ് 10, ദാമൻ ദിയു 01, ഡൽഹി 53, ഗുജറാത്ത് 16 എന്നിങ്ങനെയാണ് ഒഴിവുകൾ.also read:ഒന്നരലക്ഷത്തിനുപുറത്ത് ശമ്പളം; താമസവും ടിക്കറ്റും സൗജന്യം, യുഎഇയിൽ ജോലി നേടാൻ അവസരം വന്നെത്തിഉദ്യോഗാർത്ഥികളുടെ പ്രായപരിധിജനറൽ/ഇഡബ്ല്യുഎസ് വിഭാഗത്തിന് കുറഞ്ഞത് 20 വയസും കൂടിയത് 28 വയസും (01.07.1998നും 01.07.2006-നും ഇടയിൽ ജനിച്ചവർ – ഈ തീയതികൾ ഉൾപ്പെടെ) ആണ്. എസ്സി/എസ്ടി വിഭാഗക്കാർക്ക് 5 വർഷം, ഒബിസി (നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക് 3 വർഷം, പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് 10 വർഷം എന്നിങ്ങനെ ഇളവ് ലഭിക്കും. എൻഎപിഎസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത തീയതിയിൽ 34 വയസിൽ താഴെയായിരിക്കണം പ്രായ പരിധി.The post ബിരുദമുണ്ടോ? പ്രമുഖ ബാങ്കിൽ ജോലി നേടാം, 750 ഒഴിവുകൾ appeared first on Kairali News | Kairali News Live.