ലീഗ് നോമിനികളെ വെട്ടി നിയമനം: ഡോ. കെ മോഹന്‍ കുമാര്‍ എസ് എസ് കെ പ്രൊജക്ട് ഡയറക്ടറാകും

Wait 5 sec.

തിരുവനന്തപുരം | സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറായി ഡോ. കെ മോഹന്‍കുമാറിനെ നിയമിച്ചതില്‍ മുസ്‌ലിം ലീഗിന് കടുത്ത അതൃപ്തി. പൊതുവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്‌ലിംലീഗിന്റെ നിര്‍ദേശം മറികടന്നാണ് നേരത്തെ സ്‌കോള്‍ കേരള വൈസ് ചെയര്‍മാനായിരുന്ന ഡോ. കെ മോഹന്‍ കുമറിന്റെ നിയമനം. മുസ്‌ലിം ലീഗ് നിര്‍ദേശിച്ച രണ്ടു പേരുകള്‍ വെട്ടിയാണ് മോഹന്‍ കുമാറിനെ നിയമിച്ചതെന്നതാണ് മുസ്‌ലിം ലീഗിന്റെ അതൃപ്തിക്ക് കാരണം. നിസാര്‍ ചേലേരി, പ്രൊഫ. അബ്ദുലത്വീഫ് എന്നിവരുടെ പേരുകളാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇത് പരിഗണിക്കാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് മോഹന്‍ കുമാറിനെ നിര്‍ദേശിച്ചതെന്നാണ് വിവരം.എല്‍ ഡി എഫ് അനുകൂലിയായ ഉദ്യോഗസ്ഥനെ നിയമിച്ചതിലും ശമ്പള സ്‌കെയില്‍ നിശ്ചയിച്ചതിലും അപാകതയുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ്, ലീഗ് അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. എട്ട് വര്‍ഷം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥന് ഉന്നത പദവി നല്‍കിയത് ചട്ടലംഘനമാണെന്ന വാദവും സര്‍ക്കാര്‍ അനുകൂല അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.മുസ്‌ലിം ലീഗ് നേതൃത്വം മുന്നോട്ട് വെച്ച പ്രൊഫ. അബ്ദുലത്വീഫിന് ഇടത് ബന്ധമുണ്ടെന്നായിരുന്നു ആദ്യം ഉയര്‍ന്ന വിമര്‍ശനം. പിന്നാലെയാണ് ഇപ്പോള്‍ ഇടത് സര്‍ക്കാരിനൊപ്പമുണ്ടായിരുന്ന ഡോ. കെ മോഹന്‍ കുമാറിനെ നിയമിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം അക്കാദമിക്‌സിന്റെ ജോയിന്റ് ഡയറക്ടറുമായിരുന്ന ഡോ. കെ മോഹന്‍ കുമാര്‍ 2018ലാണ് കോളജ് പ്രിന്‍സിപ്പലായി വിരമിക്കുന്നത്.സാധാരണ കണ്‍സോള്‍ഡേറ്റഡ് പേ എന്ന നിലയിലാണ് ഇത്തരം പോസ്റ്റുകളില്‍ ശമ്പള സ്‌കെയില്‍ നിശ്ചയിക്കുന്നത്. എന്നാല്‍ ഇവിടെ അദ്ദേഹം വിരമിച്ച പോസ്റ്റിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ശമ്പള സ്‌കെയില്‍ നിശ്ചയിച്ചിരിക്കുന്നത്.ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൊജക്ടില്‍ ലീഗ് നിര്‍ദേശം മറികടന്ന് നിയമനം നടന്നതും ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ട്. സമഗ്ര ശിക്ഷാ കേരളയുടെ ഡയറക്ടറെയും പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററേയും പ്രൊജക്ട് ഡയറക്ടര്‍മാരെയും നിയമിക്കാത്തത് നേരത്തെ വാര്‍ത്തയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലീഗിന്റെ അഭിപ്രായ വ്യത്യാസമാണ് ഇതിന് കാരണമെന്നായിരുന്നു വിവരം. Content Highlights:The Muslim League is highly dissatisfied with the appointment of Dr. K. Mohankumar as Samagra Shiksha Kerala Project Director. The decision allegedly bypassed two names recommended by the party leadership. Teacher unions have also raised concerns over the appointment of a retired official.