തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി തിരുവനന്തപുരം നഗരവാസികൾ. പൊതുയിടങ്ങളിൽ അടക്കം മാലിന്യം കുന്നു കൂടിയതോടെ തെരുവുനായ ശല്യവും വർധിക്കുകയാണ്. നഗരസഭയുടെ അനാസ്ഥയാണ് പ്രശ്നം ഗുരുതരമാക്കുന്നത്.എന്നാൽ കൃത്യമായ പരിഹാരം കണ്ടെത്താൻ കഴിയാത്ത ബിജെപി ഭരണസമിതിയും മേയർ വി വി രാജേഷും പ്രശ്നങ്ങൾ മുൻ ഭരണസമിതിയുടെ തലയിൽ ഇടാനുള്ള ശ്രമമാണ് നടത്തുന്നത്. ശാസ്തമംഗലത്ത് കഴിഞ്ഞ ദിവസം രാത്രിയും തെരുവ് നായകളുടെ അതിക്രമമുണ്ടായി. കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മുൻഭാഗം നായകൾ പൂർണമായും കടിച്ചു നശിപ്പിച്ചു. കൂട്ടം കൂടിയെത്തുന്ന നായകളാണ് ഇത്തരത്തിൽ വീട്ടിലെ ഉപകരണങ്ങൾ അടക്കം നശിപ്പിക്കുന്നത്. തെരുവ് നായയുടെ അതിക്രമം വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.ALSO READ: പെരുമ്പാവൂരിൽ യുവാക്കളെ ആൾക്കൂട്ട വിചാരണ ചെയ്ത് മർദിച്ച സംഭവം; പ്രതികളെ പൊലീസ് സംരക്ഷിക്കുന്നതായി ആരോപണംപലതവണ തെരുവുനായ ശല്യത്തെക്കുറിച്ച് നഗരസഭയിൽ പരാതി പറഞ്ഞിരുന്നുതായി വീട്ടുകാർ പറയുന്നു. എന്നാൽ ശാശ്വതമായ ഒരു പരിഹാരം ഇപ്പോഴും നഗരസഭ കണ്ടെത്തിയിട്ടില്ല. തിരുവനന്തപുരം നഗരത്തിലെ തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ഒന്നാംഘട്ട നടപടികൾ പൂർത്തിയായി എന്നാണ് മേയർ വിവി രാജേഷിന്റെ വാദം. ഇതിന്റെ ഭാഗമായി നിരവധി നായകളെ വന്ദീകരിച്ചതായും ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റിയതായും വി വി രാജേഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ നഗരസഭയുടെ മൂക്കിൻ തുമ്പിൽ അടക്കം തെരുവുനായ ശല്യം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. മുൻ ഭരണസമിതിയുടെ കാലത്ത് കൃത്യമായി പരിഹരിച്ചിരുന്ന തെരുവുനായ പ്രശ്നമാണ് പുതിയ ഭരണസമിതി താറുമാറാക്കിയിരിക്കുന്നത്.The post എവിടെ നോക്കിയാലും തെരുവുനായകള്‍; പൊറുതിമുട്ടി തിരുവനന്തപുരം നഗരവാസികൾ appeared first on Kairali News | Kairali News Live.