അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ പ്രധാനമന്ത്രി മൗനം വെടിയണം: കെ സി വേണുഗോപാല്‍

Wait 5 sec.

തൃശൂര്‍ | അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. രാജ്യത്തിന്റെ പ്രധാനമന്ത്രി നേരിട്ട് നിയമിച്ച ട്രസ്റ്റാണ് അവിടെ ഉള്ളത്. സാധാരണക്കാരായ ജനങ്ങള്‍ നല്‍കിയ സ്വര്‍ണവും പണവുമാണ് കൊള്ളയടിക്കപ്പെട്ടിരിക്കുന്നത്. ഇത്രയും വലിയ കൊള്ള നടന്നത് ട്രസ്റ്റ് ഭാരവാഹിളുടെ അറിവോടെയാണ്. കുറ്റവാളികളെ സംരക്ഷിക്കാനുള്ള ഒത്താശയാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.വിശ്വാസത്തിനെതിരായ കടന്നാക്രമണമാണ് ഇവിടെ നടന്നിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രിയും ഇതേപ്പറ്റി മിണ്ടുന്നില്ല. സുപ്രീംകോടതി മേല്‍നോട്ടം വഹിക്കുന്ന ഒരു അന്വേഷണം കൊണ്ട് മാത്രമേ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.സി സി ടി വി ദൃശ്യങ്ങള്‍ നീക്കം ചെയ്യപ്പെട്ടു. സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ തന്നെ സുരക്ഷയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നിട്ടും അവഗണിച്ചു. രാമക്ഷേത്രം കൊള്ളയടിച്ചത് ബി ജെ പി തന്നെയാണ്. ബദരിനാഥ് , കേദാര്‍നാഥ് ക്ഷേത്രങ്ങളിലും കൊളള നടന്നു. അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ കേരളത്തിലെ ബി ജെ പി എന്താണ് മിണ്ടാത്തതെന്നും അദ്ദേഹം ചോദിച്ചു.അയോധ്യ കോണ്‍ഗ്രസിന് രാഷ്ട്രീയ വിഷയമല്ല. എന്നാല്‍ ബി ജെ പി എല്ലാക്കാലത്തും രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് അയോധ്യയെ ഉപയോഗിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യം ഉയരാന്‍ പോകുന്നതും അയോധ്യ കൊള്ളയില്‍ ആയിരിക്കും. കോണ്‍ഗ്രസ് രാജ്യവ്യാപകമായി വിഷയത്തില്‍ പ്രതിഷേധിക്കും. ദേശീയ മാധ്യമങ്ങള്‍ സംഭവത്തില്‍ കേന്ദ്രത്തെ വിമര്‍ശിക്കാന്‍ ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു. Content Highlights:AICC General Secretary KC Venugopal accused the BJP of being involved in a massive donation scam at the Ayodhya Ram Temple. He targeted the Prime Minister for maintaining silence despite the theft of gold and cash donated by ordinary people. The Congress leader demanded a Supreme Court-monitored investigation into the issue.